News

രാജ്യത്തെ മാലിന്യമുക്ത രാഷ്ട്രമാക്കാൻ പദ്ധതിയുമായി പരിസ്ഥിതി വിഭാഗം

ഒമാൻ:സുൽത്താനേറ്റിനെ
മാലിന്യമുക്ത രാഷ്ട്രമാക്കാൻ പദ്ധതിയുമായി പരിസ്ഥിതി വിഭാഗം.

മാലിന്യ ബഹിർഗ മനമില്ലാത്ത രാജ്യമാക്കി മാറ്റുന്നതിന് പുനർതംക്രമണ പദ്ധതികളാണ് രൂപം നൽകിയിട്ടുള്ളതെന്ന് ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ അംരി പറഞ്ഞു.

മാലിന്യം കു റയ്ക്കുക, മാലിന്യത്തെ തരം തിരിക്കുക, മാലിന്യങ്ങളുടെ പുനർ ചംക്രമണത്തിന് മുമ്പ് വീണ്ടും ഉപയോഗിക്കുക തുടങ്ങിയ ഘട്ടങ്ങളാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.

ഇതിന് പുറമെ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പി ക്കുകയും ചെയ്യും. കാർബൺഡഓക്സൈഡ് ബഹിർഗമനം തടയുന്നതിനായി രാജ്യത്ത് കണ്ടൽ ചെടികൾ ഉൾപ്പെടെ നട്ടുപിടി പ്പിക്കും.

ഇതിന്റെ ഭാഗമായാണ് അൽ വുസ്ത ഗവർണറേ റ്റിൽ 100 ദശലക്ഷം കണ്ടൽ തൈകൾ നടുന്നത്. ദോഫാറിലും പത്ത് ലക്ഷം മരത്തൈകൾ നട്ടുപിടിപ്പിക്കും. ഏഴ് ശതമാനം അന്തരീക്ഷ മാലിന്യം കുറയ്ക്കാൻ ഒമാന് സാധിച്ചതായി ഐക്യരാഷ്ട്രസഭ കണക്കുകൾ പറയുന്നു.

STORY HIGHLIGHTS:Environment Department with a plan to make the country a waste-free nation

Related Articles

Back to top button