Job

30 തൊഴിലുകള്‍ കൂടി ഒമാനികള്‍ക്ക് മാത്രമാക്കി ഒമാൻ തൊഴില്‍ മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചു.

ഒമാൻ:30 തൊഴിലുകള്‍ കൂടി ഒമാനികള്‍ക്ക് മാത്രമാക്കി ഒമാൻ തൊഴില്‍ മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചു. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഏതൊക്കെ തൊഴിലുകളാണെന്ന് വ്യക്തമാക്കിയിട്ടില്ല. തീരുമാനത്തിന്റെ വിശദാംശങ്ങള്‍ സെപ്റ്റംബറില്‍ അവ പ്രാബല്യത്തില്‍ വരുന്നതിന് മുമ്ബ് വെളിപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനും സ്വകാര്യമേഖലയില്‍ പൗരന്മാർക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനുമാണ് തീരുമാനം.

ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളില്‍ ഒമാൻവത്ക്കരണം വർധിപ്പിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (MoTCIT) നിരവധി കാര്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

2025 മുതല്‍ 2027 അവസാനം വരെ ഒമാനികള്‍ക്കായി മന്ത്രാലയം പ്രത്യേക ജോലികള്‍ അനുവദിക്കും. 2024ല്‍ ഗതാഗത – ലോജിസ്റ്റിക്സ് രംഗങ്ങളില്‍ 20 ശതമാനം ഒമാൻവത്ക്കരണമാണ് ലക്ഷ്യമിടുന്നത്. കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലയില്‍ 31 ശതമാനവും ലക്ഷ്യമിടുന്നു.

ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രാരംഭ ഒമാനൈസേഷൻ നിരക്ക് 2025 മുതല്‍ 20 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലായിരിക്കും, ക്രമേണ വാർഷിക വർധനവ് 100 ശതമാനത്തിലെത്തും.

STORY HIGHLIGHTS:The Ministry of Labor of Oman has issued a decision making 30 more jobs exclusively for Omanis.

Related Articles

Back to top button