News

പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ പ്രതികള്‍ മൂന്ന് ഒമാനി സഹോദരന്മാർ ROP

ഒമാൻ:പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ പ്രതികള്‍ മൂന്ന് ഒമാനി സഹോദരന്മാർ എന്ന് റോയല്‍ ഒമാൻ പൊലീസ്.

മൂന്നംഗ സംഘം സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.

ഇന്ത്യക്കാരനുള്‍പ്പെട ഒമ്ബത് പേരായിരുന്നു വെടിവെപ്പില്‍ മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു റോയല്‍ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ നാല് പേർ പാകിസ്താനികളാണ്.

മസ്ക്കറ്റിലെ അല്‍ വാദി- അല്‍ കബീർ പ്രദേശത്തായിരുന്നു വെടിവെപ്പുണ്ടായത്. അക്രമം നടക്കുമ്ബോള്‍ പള്ളിയില്‍ പ്രാർത്ഥന ന‌ടക്കുകയായിരുന്നു. എഴുന്നൂറിലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. വാഹനങ്ങളില്‍ എത്തിയ ആളുകള്‍ സംഭവസ്ഥലത്ത് ഇറങ്ങി വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുള്‍പ്പടെ റിപ്പോർട്ട് ചെയ്തത്.

STORY HIGHLIGHTS:Three Omani brothers accused in shooting near mosque ROP

Related Articles

Back to top button