Travel
ഒമാനിലെ ആദ്യത്തെ ഇലക്‌ട്രിക് ബസ് നിരത്തിലിറങ്ങി

ഒമാൻ:ഒമാനിലെ ആദ്യത്തെ ഇലക്‌ട്രിക് ബസ് നിരത്തിലിറക്കിയതായി പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് 2024 ജൂലൈ 16 അറിയിച്ചു.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത് . ‘സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ ഇൻ സസ്റ്റൈനബിള്‍ സിറ്റീസ്’ എന്ന പേരില്‍ സലാലയില്‍ വെച്ച് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ ഇലക്‌ട്രിക്ക് ബസ് അവതരിപ്പിച്ചത്.
കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനും ഗ്രീൻ എനർജി സേവനങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പൊതുഗതാഗത മേഖലയില്‍ ഈ ഇലക്‌ട്രിക്ക് ബസ് കൊണ്ടുവരുന്നത്.28 യാത്രികർക്ക് സഞ്ചരിക്കാനാകുന്ന ഈ ബസിന്റെ വേഗത മണിക്കൂറില്‍ 70 മുതല്‍ 130 കിലോമീറ്റർ വരെയാണ്. 8.94 മീറ്റർ നീളമുള്ള ഈ ബസിന്റെ വീതി 2.42 മീറ്ററും, ഉയരം 3.3 മീറ്ററുമാണ്.
STORY HIGHLIGHTS:Oman’s first electric bus has hit the road
Follow Us