News

ആദ്യമായി വ്യക്തിഗത ആദായനികുതി നടപ്പാക്കാൻ ഒമാൻ.

ഒമാൻ:ജി.സി.സിയില്‍ ആദ്യമായി വ്യക്തിഗത ആദായനികുതി നടപ്പാക്കാൻ ഒമാൻ. ഒമാൻ ശൂറ കൗണ്‍സില്‍ വ്യക്തിഗത ആദായനികുതി കരട് നിയമം സ്റ്റേറ്റ് കൗണ്‍സിലിലേക്ക് കൈമാറി.

നിയമനിർമാണ അംഗീകാരം പൂർണമാകുന്നതോടെ ബില്ല് 2025ല്‍ നിയമമാകാൻ സാധ്യതയുണ്ട്. 2020ലാണ് കരട് ബില്‍ തയ്യാറാക്കിയിരുന്നത്.

എന്നാല്‍ ഒമാനിലെ മിക്ക പ്രവാസികളെയും പൗരന്മാരെയും ഈ പുതിയ നികുതി വ്യവസ്ഥ ബാധിക്കില്ല. ഉയർന്ന വരുമാനക്കാരായിരിക്കും നികുതി നല്‍കേണ്ടിവരിക. 100,000 ഡോളറില്‍ കൂടുതലുള്ള വരുമാനമുള്ള ഒമാനിലെ വിദേശികള്‍ അഞ്ച് ശതമാനം മുതല്‍ ഒമ്ബത് ശതമാനം വരെ വ്യക്തിഗത നികുതി നല്‍കേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ടുകള്‍ ഉദ്ധരിച്ച്‌ എമിറേറ്റ്‌സ് എൻ.ബി.ഡി റിസർച്ച്‌ പറയുന്നത്. അതേസമയം, ഒമാനി പൗരന്മാരെ സംബന്ധിച്ചിടത്തോളം, ഒരു ദശലക്ഷം ഡോളറിന് മുകളിലുള്ള മൊത്ത ആഗോള വരുമാനമായിരിക്കും പരിധി, അതിന് അഞ്ച് ശതമാനം നികുതി ചുമത്തും.

തുടക്കത്തില്‍, പ്രവാസി തൊഴിലാളികളോ പൗരന്മാരോ ആകട്ടെ, ഒമാനിലെ ഭൂരിഭാഗം ആളുകളെയും പുതിയ വ്യക്തിഗത ആദായ നികുതി ബാധിക്കില്ല’ എമിറേറ്റ്‌സ് എൻ.ബി.ഡി റിസർച്ച്‌ പറഞ്ഞു.

ഒമാന് പിറകെ മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളും വ്യക്തിഗത ആദായനികുതി ഏർപ്പെടുത്തുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നതായാണ് ഖലീജ് ടൈംസ്‌ റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ വ്യക്തിഗത ആദായനികുതി 2025ല്‍ തന്നെ അവതരിപ്പിക്കാൻ കഴിയും, ഇത് നികുതി അടിത്തറ വിപുലീകരിക്കുന്നതിനുള്ള ജിസിസിയിലെ മുൻനിരയിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുവരും. ഒമാനില്‍ പരിമിതമായ രീതിയില്‍ കോർപ്പറേറ്റ് ആദായനികുതി വളരെക്കാലമായി ഉണ്ട്. 2009ല്‍ അവതരിപ്പിച്ച കോർപ്പറേറ്റ് നികുതി 2017ല്‍ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. ഈയിടെയാണ് കോർപ്പറേറ്റ് നികുതി യുഎഇയില്‍ അവതരിപ്പിച്ചത്. വാറ്റ് ഏർപ്പെടുത്തുന്നതില്‍ ഒമാൻ യുഎഇയുടെയും സൗദി അറേബ്യയുടെയും പിറകിലായി’ എൻ.ബി.ഡി റിസർച്ച്‌ ചൂണ്ടിക്കാട്ടി.

STORY HIGHLIGHTS:Oman to implement Personal Income Tax for the first time.

Related Articles

Back to top button