Tourism

കടലിനടിയിൽ പോകാം;                               വിസ്മയ കാഴ്ചകൾ കാണാം

ഒമാനിലെ പ്രഥമ അണ്ടർ വാട്ടർ മ്യൂസിയം സീബ്-ബർക വിലായത്തുകളിലായി പരന്നുകിടക്കുന്ന ദൈമാനിയത്ത് പ്രകൃതി സംരക്ഷണ കടൽ മേഖലയിൽ സഞ്ചാരികൾക്കായി തുറന്നു നൽകി.

ഡൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് ടൂറിസം ഡൈവിംഗ് സ്ഥാപനങ്ങൾ വഴി കടലിനടയിലെ വിസ്മയ കാഴ്ചകൾ കാണാനാകും. പരിസ്ഥിതി വിഭാഗം വെബ്‌സൈറ്റ് വഴിയാണ് ഡൈവിംഗിന് അനുമതി നേടേണ്ടത്.
ഒമാനിലെ തന്നെ ആദ്യത്തെ അണ്ടർ വാട്ടർ മ്യൂസിയമാണ് ദൈമാനിയത്ത് ദ്വീപിനോട് ചേർന്നുള്ള പ്രകൃതി സംരക്ഷണ മേഖലയിലേത്.

റോയൽ നേവി ഓഫ് ഒമാന്റെ കാലവധി കഴിഞ്ഞ ഹെലികോപ്ടറുകളും ട്രക്കുകളും ഉൾപ്പെടെ ഇവിടെ കാണാം. നശിച്ച പോവുന്ന സൈനിക സാമഗ്രികൾ പരിസ്ഥിതി സംരക്ഷണത്തിനും പവിഴപുറ്റുകൾ വളരാനും കടൽ ജീവികളുടെ പുനരുൽപാദന പ്രക്രിയക്കും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കടലിൽ താഴ്ത്തിയിരിക്കുന്നത്.

ഡൈവ് ചെയ്ത് കടലിനടിയിൽ എത്തുന്നവർക്ക് ഈ കാഴ്ചകൾ കാണാം.
വർഷങ്ങളോളം സൈനിക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയ ഹെലികോപ്ടറുകളും ട്രക്കുകളിൽ ഇപ്പോൾ പവിഴ പുറ്റുകൾക്കും മറ്റ് കടൽ ജീവികളും വളരുന്നത് കാണാനാകും. ഹെലികോപ്ടറുകളും ട്രക്കുകളും വളരുന്ന ജീവികൾ കടൽ ജീവശാസ്ത്രകാർക്കും ശാസ്ത്രീയ ഗവേഷകർക്കും ഉപയോഗപ്രദമാകും. നേവി വിഭാഗങ്ങളുടെ പ്രധാന യാത്രാ വാഹനങ്ങളാണ് കടലിൽ താഴ്ത്തിയത്.

നിരവധി ദേശീയ ദൗത്ത്യങ്ങളിൽ ഇവയെല്ലാം പങ്കാളിയായിട്ടുണ്ട്.
ഹെലികോപ്ടറുകളും ട്രക്കുകളും മുക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് കണ്ടെയ്‌നർ ഷിപ്പുകളിൽ കൊണ്ടുവരികയായിരുന്നു.
പ്രത്യേക കടൽ ഒഴുക്കിൽനിന്ന് സംരക്ഷിതമായ മേഖലയാണ് കപ്പൽ മുക്കാൻ തെരഞ്ഞെടുത്തതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ചരിത്രത്തിന്റെ ഭാഗമായിട്ടുള്ള സൈനിക വാഹനങ്ങളെ ഉപയോഗപ്പെടുത്തി പ്രകൃതിയെ സംരക്ഷിച്ച് പൂതിയ ടൂറിസം സംരംഭമാക്കുകയായിരുന്നു പരിസ്ഥിതി വിഭാഗം.

STORY HIGHLIGHTS:Go under the sea;                                Amazing views

Related Articles

Back to top button