News

ഒമാനിലെ ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണം 42% ഉയർന്നു.

ഒമാൻ:ഒമാനിലെ ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണം 42.38 ശതമാനമായി ഉയർന്നതായി നാഷണല്‍ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇൻഫർമേഷൻ (NCSI) അറിയിച്ചു.

ജൂലൈ 14 ലെ കണക്കനുസരിച്ച്‌ ഒമാന്റെ ജനസംഖ്യ 52,11,021 ആണ്. ഇതില്‍ 29,57,297 പേർ ഒമാനി വംശജരും 22,53,724 പേർ പ്രവാസികളുമാണ്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ പ്രവാസി ജനസംഖ്യയില്‍ വർധനയുണ്ടായിട്ടുണ്ട്. 2023 സെപ്റ്റംബർ മാസത്തോടെ ഒമാന്റെ ജനസംഖ്യ 51,36,957 ആയിരുന്നു. ഇതില്‍ 22,24,893 പേർ പ്രവാസികളായിരുന്നു. 2020-ല്‍ 11 ശതമാനം (2,18,000) കുറഞ്ഞിരുന്ന പ്രവാസി ജനസംഖ്യ 2022-ലെ നാലാം പാദത്തില്‍ രണ്ട് മില്യണ്‍ കടന്ന് കോവിഡ് മഹാമാരിക്ക് മുമ്ബുള്ള നിലയിലേക്ക് തിരിച്ചെത്തിയിരുന്നു.

മസ്‌കത്ത് ഗവർണറേറ്റിലാണ് ജനസാന്ദ്രത ഏറ്റവും കൂടുതലുള്ളത്. 2023 ഒക്ടോബർ മാസത്തോടെ ഒമാന്റെ ആകെ ജനസംഖ്യയില്‍ 14,73,624 പേരും മസ്‌കത്ത് ഗവർണറേറ്റിലാണ് താമസിക്കുന്നത്. ഇതില്‍ 38.9 ശതമാനം ഒമാനി വംശജരും 61.1 ശതമാനം പ്രവാസികളുമാണ്.

STORY HIGHLIGHTS:The number of expatriates in Oman’s population rose by 42%.

Related Articles

Back to top button