News

വെടിവെപ്പ്:ഒരു പോലീസുകാരൻ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു: 28 പേർക്ക് പരിക്ക്

മസ്കറ്റ്: ഒമാൻ, മസ്‌കറ്റ് ഗവർണറെറ്ററിലെ അൽ വാദി അൽ കബീർ പ്രദേശത്തെ ഒരു പള്ളിക്ക് സമീപം വെടിവയ്പ്പിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ ആറു പേരും മൂന്ന് കുറ്റവാളികളും മരണപ്പെട്ടു. 28 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റോയൽ ഒമാൻ പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു.

റോയൽ ഒമാൻ പോലീസ് (ആർഒപി), സൈനിക, സുരക്ഷാ സേവനങ്ങൾക്കൊപ്പം വാദി കബീർ മേഖലയിൽ വെടിവയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.

അതേസമയം, റോയൽ ഒമാൻ പോലീസ് മരിച്ചവരുടെ കുടുംബങ്ങളോട് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി, അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സാന്ത്വനവും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.

STORY HIGHLIGHTS:Shooting:
Nine killed, including a policeman: 28 injured

Related Articles

Back to top button