റിക്രൂട്ട്മെന്റ് ഏജൻസിക്കെതിരെ പി.ഡി.ഒ മുന്നറിയിപ്പ് നല്കി
ഒമാൻ:കമ്ബനിയില്‍ ജോലി ഒഴിവുകള്‍ ഉണ്ടെന്ന് വ്യാജ പ്രചാരണം നടത്തുന്ന വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിക്കെതിരെ പ്രമുഖ എണ്ണ പര്യവേക്ഷണ-നിർമാണ കമ്ബനിയായ പെട്രോളിയം ഡവലപ്മെന്റ് ഒമാൻ.
ഇൻഫോജോബ്സ് ഗള്‍ഫ് എന്ന റിക്രൂട്ട്മെന്റ് ഏജൻസിക്കെതിരെയാണ് പി.ഡി.ഒ മുന്നറിയിപ്പ് നല്‍കിയത്.
ഇത്തരം പരസ്യങ്ങള്‍ വാസ്തവിരുദ്ധവും കമ്ബനിയുമായി യാതൊരു ബന്ധവുമില്ലാത്തതുമാണെന്നും പി.ഡി.ഒ എക്സിലടക്കം പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. പി.ഡി.ഒയിലെ എല്ലാ റിക്രൂട്ട്മെന്റുകളും ഔദ്യോഗിക ഓയില്‍ ആൻഡ് ഗ്യാസ് ജോബ്സ് വെബ്സൈറ്റായ www.petrojobs.om വഴി മാത്രമാണ് നടക്കുന്നതെന്നും ആവർത്തിച്ചു.
അഴിമതിയില്‍ നിന്ന് പൊതുജനത്തെ സംരക്ഷിക്കാനും പി.ഡി.ഒയിലെ തൊഴില്‍ അവസരങ്ങള്‍ തേടുന്നവർ പരിശോധിച്ചുറപ്പിച്ചതും ഔദ്യോഗികവുമായ ചാനലുകളെ മാത്രം ആശ്രയിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
STORY HIGHLIGHTS:PDO warned against the recruitment agency