കെഎംസിസി യുടെ തണലിൽ പ്രവാസി നാട്ടിലെത്തി

കെഎംസിസി യുടെ തണലിൽ പ്രവാസി നാട്ടിലെത്തി
മസ്കറ്റ് : മസ്കറ്റിൽ ഒരു വർഷത്തിൽ കൂടുതലായി ജയിലിൽ കിടന്നു ബുദ്ധിമുട്ടിലായിരുന്ന കണ്ണൂർ സ്വദേശിയെ, മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെയും, കണ്ണൂർ ജില്ലാ കമ്മറ്റിയുടെയും അടക്കമുള്ളവരുടെ നിയമ സഹായമടക്കമുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിൽ ജയിലിൽ നിന്ന് മോചിപ്പിക്കാനും, നാട്ടിലേക്ക് അയക്കാനും സാധിച്ചിരിക്കുന്നു..
ഒരു നിർധന കുടുംബത്തിലെ അത്താണിയായ യുവാവ് യാദൃശ്ചികമായിട്ടായിരുന്നു ഇത്തരം ദുരിതം അനുഭവിച്ചത്, മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ബാദുഷ ഉളിക്കൽ , ഇരിക്കൂർ മണ്ഡലം നേതാവ്
റിദ റഹ്മാൻ ഉളിക്കൽ, റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ടാപുരം, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശേരി , ജില്ലാ സെക്രട്ടറി സാദിക്ക് കണ്ണൂർഅടക്കമുള്ള കെഎംസിസി നേതാക്കളും,സാമൂഹ്യ പ്രവർത്തകരും, നാട്ടിലേക്ക് യാത്രാ സൗകര്യം ഒരുക്കിയ കണ്ണൂർ ജില്ലാ കെഎംസിസിയും പ്രതേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റി
STORY HIGHLIGHTS:In the shadow of KMCC, the expatriate came home