Tourism

ടൂറിസം മേഖലയില്‍ ശ്രദ്ധേയമായ നേട്ടവുമായി ഒമാൻ.

ഒമാൻ:ടൂറിസം മേഖലയില്‍ ശ്രദ്ധേയമായ നേട്ടവുമായി ഒമാൻ.ജനുവരി മുതല്‍ ഏപ്രില്‍ വരെ 1.5 ദശലക്ഷത്തിലധികം സന്ദർശകരാണ് ഒമാനിലെത്തിയത്.

കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ 13ശതമാനത്തിൻറെ ഉയർച്ചയാണുണ്ടായിരിക്കുന്നതെന്ന് പൈതൃക-ടൂറിസം മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഒമാനിലേക്ക് സഞ്ചാരികളുടെ വരവ് ഹോസ്പ്പിറ്റാലിറ്റി മേഖലയിലും ഉണർവ് സൃഷ്ട്ടിച്ചു. ത്രീ-ഫൈവ് സ്റ്റാർ ഹോട്ടലുകളില്‍ താമസിക്കുന്ന അതിഥികളുടെ എണ്ണം ഈ വർഷം 14.9 ശതമാനം വർധിച്ച്‌ 7,68,000 ആയി ഉയർന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏപ്രിലില്‍ ജബല്‍ അഖ്ദറിലെത്തിയ സന്ദർശകരുടെ എണ്ണതില്‍ 25.8 ശതമാനത്തിൻറെ ശ്രദ്ധേയമായ വളർച്ച കൈവരിക്കുകയും ചെയ്തു.

ടൂറിസം മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങളാണ് ഈ വളർച്ചക്ക് കാരണമെന്ന് മന്ത്രാലയം പറഞ്ഞു. ടൂറിസ്റ്റ് സൗകര്യങ്ങള്‍ നവീകരിക്കുക, പ്രധാന സൈറ്റുകളിലേക്കുള്ള റോഡുകളും മറ്റും മെച്ചപ്പെടുത്തുക, ശക്തമായ അന്താരാഷ്ട്ര മാർക്കറ്റിങ് കാമ്ബയിനുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഫിച്ച്‌ സൊല്യൂഷൻസ് കമ്ബനിയായ ബി.എം.ഐയുടെ റിപ്പോർട്ട് പ്രകാരം ഒമാനിലെ വിനോദ സഞ്ചാരികളുടെ വരവ് ഈ വർഷം 24.7 ശതമാനം വർധിച്ച്‌ 5.3 മില്യണായി ഉയരുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.

STORY HIGHLIGHTS:Oman with a remarkable achievement in the field of tourism.

Related Articles

Back to top button