ഒമാൻ:ആഗോള സമാധാന സൂചികയിൽ ഒമാൻ കുതിപ്പ് കൈവരിച്ചു.ആഗോളതലത്തില്‍ 37-ാം സ്ഥാനത്തേക്ക് ഉയരുകയും മിഡില്‍ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (മെന) മേഖലയില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
2023-ല്‍ 48-ാം സ്ഥാനത്തും 2022-ല്‍ 64-ാം സ്ഥാനത്തും 2021-ല്‍ 73-ാം സ്ഥാനത്തുമായിരുന്നു രാജ്യം. തുടർച്ചയായി എല്ലാ വർഷങ്ങളിലും മുന്നേറ്റം കാഴ്ച്ച വെച്ചത് രാജ്യത്തെ സ്ഥിരമായ പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ഗ്ലോബല്‍ പീസ് ഇൻഡക്സില്‍ 163 രാജ്യങ്ങളുടെ സമാധാന നിലയാണ് അളക്കുന്നത്. സമൂഹത്തിലെ സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര സംഘർഷങ്ങള്‍, സൈനികവല്‍ക്കരണം എന്നിവ ഇതില്‍ പരിശോധിക്കപ്പെടുന്നു. 2024 ല്‍ ആഗോള സൈനിക ശേഷിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അറബ് ലോകത്തെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാൻ മൂന്നാം സ്ഥാനത്താണ്. കുവൈത്ത് ഒന്നാം സ്ഥാനവും (ലോക പട്ടികയില്‍ 25), ഖത്തർ രണ്ടാം സ്ഥാനവും (ലോക പട്ടികയില്‍ 29), യുഎഇ നാലാം സ്ഥാനവും (ലോക പട്ടികയില്‍ 53) കരസ്ഥമാക്കി
STORY HIGHLIGHTS:Oman jumps in global peace index