മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം
ലൈസൻസില്ലാത്ത ഓണ്‍ലൈൻ സറ്റോറുകളില്‍ നിന്ന് കുട്ടികളുടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങരുത്; മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം
ഒമാനില്‍ കുഞ്ഞുങ്ങളുടെ പാല്‍പ്പൊടി, ഭക്ഷണ പദാർത്ഥങ്ങള്‍ എന്നിവയുടെ ഓണ്‍ലൈൻ വ്യാപാര സ്ഥാപനങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നടക്കുന്ന പരസ്യങ്ങള്‍ക്കെതിരെ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം (എം.സി.ഐ.ഐ.പി) മുന്നറിയിപ്പ് നല്‍കി.
അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പരസ്യങ്ങളിലൂടെ വില്‍കുന്ന ഉത്പന്നങ്ങള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.
3 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണ പദാർത്ഥങ്ങളുടെ വിപണനവും പ്രചരണവും നിരോധിച്ചുകൊണ്ട് വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചു. ഇത് 2022/619 മന്ത്രിസഭ തീരുമാനപ്രകാരം സോഷ്യല്‍ മീഡിയയിലെ വിപണന പ്രവർത്തനങ്ങള്‍ക്കുള്ള ചട്ടങ്ങളുടെ ലംഘനമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ പ്രാധാന്യം വാണിജ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഓണ്‍ലൈൻ സ്റ്റോറുകളുടെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തില്‍, വിശ്വസനീയമല്ലാത്ത സൈറ്റുകളില്‍ നിന്ന് വാങ്ങുന്നതിന് മുമ്ബ് സൈറ്റിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണം. ഉപയോക്താക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും വായിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ഭക്ഷണ പദാർത്ഥങ്ങള്‍ പോലുള്ള ഉത്പന്നങ്ങള്‍ വാങ്ങുമ്ബോള്‍ അവ ഒമാനില്‍ അംഗീകൃതമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.
STORY HIGHLIGHTS:Do not buy baby food products from unlicensed online stores; Oman Ministry of Commerce with warning