Travel

പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമായി പുതിയ സർവ്വീസ് ആരംഭിച്ച്‌ സലാം എയർ.

ഒമാൻ:പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമായി പുതിയ സർവ്വീസ് ആരംഭിച്ച്‌ ഒമാൻ്റെ ബജറ്റ് വിമാന കമ്ബനിയായ സലാം എയർ.

മസ്‌കത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കാണ് സലാം എയർ പുതിയ സർവ്വീസ് തുടങ്ങിയത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമാകും.

ആഴ്‌ചയില്‍ രണ്ട് ദിവസങ്ങളിലാണ് സലാം എയർ ഇരുഭാഗങ്ങളിലേക്കുമുള്ള സർവീസുകള്‍ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മസ്കത്തില്‍ നിന്നും പുലർച്ചെ 2.15ന് പുറപ്പെടുന്ന വിമാനം രാവിലെ 6.45ന് ഡല്‍ഹിയില്‍ എത്തിച്ചേരും. തുടർന്ന് ഡല്‍ഹിയില്‍ നിന്നും രാവിലെ 7.45ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 9.25ന് തിരിച്ച്‌ മസ്‌കത്തിലെത്തും.

സർവ്വീസ് ആരംഭിച്ച ആദ്യ ദിനത്തില്‍ മസ്കത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് 83.40 റിയാലും ഡല്‍ഹിയില്‍ നിന്ന് മസ്കത്തിലേക്ക് 46.79 റിയാലുമായിരുന്നു ടിക്കറ്റ് നിരക്ക്. മസ്കത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള വിമാന സർവ്വീസുകള്‍ ജൂണ്‍ 29ഓടെ എയർ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. അതിനാല്‍ സലാം എയറിന്റെ പുതിയ സർവ്വീസ് യാത്രക്കാർക്ക് ആശ്വാസമാകും.

STORY HIGHLIGHTS:Salam Air has launched a new service to bring relief to non-resident Indians.

Related Articles

Back to top button