Information

വാഹന സാങ്കേതിക പരിശോധനാ സേവനങ്ങള്‍ നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി

മസ്കറ്റ്: വാഹന സാങ്കേതിക പരിശോധനാ സേവനങ്ങള്‍ നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന പുതിയ തീരുമാനം റോയല്‍ ഒമാൻ പോലീസ് (ROP) അവതരിപ്പിച്ചു.

പോലീസ് ആൻ്റ് കസ്റ്റംസ് ജനറല്‍ ഇൻസ്പെക്ടർ ലെഫ്റ്റനൻ്റ് ജനറല്‍ ഹസൻ മൊഹ്സിൻ അല്‍ ശ്രൈഖി ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സേവന വ്യവസ്ഥയെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം.

നിർദേശം അനുസരിച്ച്‌ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ ഒമാനികളുടെ പൂർണ ഉടമസ്ഥതയിലായിരിക്കണം. കൂടാതെ യോഗ്യതയുള്ള അതോറിറ്റിയില്‍ നിന്നുള്ള നിർദിഷ്ട അംഗീകാരങ്ങളും ആവശ്യകതകളും പാലിക്കണം. ഈ സൗകര്യങ്ങളും നിയുക്ത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യണം.

പരിശോധകൻ ഒരു അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ ഒമാനി പൗരന്മാരായിരിക്കണം. ശാരീരികക്ഷമതയുള്ളവരും സാങ്കേതിക പരിശോധനാ കോഴ്സ് പൂർത്തിയാക്കിയവരുമായിരിക്കണം എന്നുള്ളതും സാങ്കേതിക പരിശോധകർക്കുള്ള പ്രത്യേക യോഗ്യതകളായി പറയുന്നു.

സുല്‍ത്താനേറ്റിൻ്റെ വിവിധ വിലായത്തുകളിലുടനീളം ഈ സേവനങ്ങള്‍ എത്തിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ഒമാനി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യവ്യാപകമായി അതിൻ്റെ വ്യാപനം വർധിപ്പിക്കുന്നതിനും ഈ സംരംഭം സഹായിക്കും. തീരുമാനം അനുസരിച്ച്‌ വ്യത്യസ്ത സമയങ്ങളിലും സ്ഥലങ്ങളിലും സേവനം ലഭ്യമാകും.

STORY HIGHLIGHTS:Private firms allowed to provide vehicle technical inspection services

Related Articles

Back to top button