ഒമാനിലെ പുതിയ പഴം-പച്ചക്കറി മാർക്കറ്റ് ബർക്ക വിലായത്തിലെ കസാഈനില്‍ പ്രവർത്തനമാരംഭിച്ചു.
ഒമാൻ:ആധുനിക സൗകര്യങ്ങളോടെ ഒമാനിലെ പുതിയ പഴം-പച്ചക്കറി മാർക്കറ്റ് ബർക്ക വിലായത്തിലെ കസാഈനില്‍ പ്രവർത്തനമാരംഭിച്ചു.
പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളെല്ലാം ഒറ്റ കുടക്കീഴിലായി എന്നത് പുതിയ മാർക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. 170 മൊത്ത വ്യാപാര സ്ഥാപനങ്ങളാണ് മാർക്കറ്റല്‍ പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവർത്തിക്കുന്ന മാർക്കറ്റ് ‘സിലാല്‍’ എന്ന പേരിലാണ് അറിയപ്പെടുക.
അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് മാർക്കറ്റ് നിലകൊള്ളുന്നത്. മവേല സെൻട്രല്‍ മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളാണ് പുതിയ മാർക്കറ്റില്‍ ഉള്ളത്. സ്ഥാപനങ്ങള്‍ അടുത്തടുത്തായതിനാല്‍ ഉപഭോക്താക്കള്‍ക്ക് യഥേഷ്ടം ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. കൂടാതെ മാർക്കറ്റിനടുത്തായി 3000 പേർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗകര്യങ്ങള്‍ വർധിച്ചതിനാല്‍ ഒമാൻ സ്വദേശികള്‍ ഉള്‍പ്പെടെ നിരവധി പുതിയ വ്യാപാരികള്‍ മാർക്കറ്റില്‍ കടകള്‍ ആരംഭിച്ചിട്ടുണ്ട്.
STORY HIGHLIGHTS:Oman’s new fruit and vegetable market has opened in Kasain, Burqa Province.