വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വിലക്കിഴിവുകളും, ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അനുമതി നല്‍കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു
ഒമാൻ:ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പെർമിറ്റുകള്‍ കൂടാതെ വിലക്കിഴിവുകളും, ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അനുമതി നല്‍കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത് സംബന്ധിച്ച അറിയിപ്പ് 2024 ജൂലൈ 2-നാണ് നല്‍കിയത്.
ഏതാനും നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ അനുമതി നല്‍കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പെർമിറ്റുകള്‍ കൂടാതെ തന്നെ ഡിസ്കൗണ്ടുകളും, ഓഫറുകളും നല്‍കുന്നതിന് അനുമതി ലഭിക്കുന്നതാണ്:
പരമാവധി 30 ശതമാനം വരെ ഡിസ്കൗണ്ടുകള്‍ നല്‍കുന്നതിനാണ് അനുമതി.ആഴ്ച തോറും പരമാവധി തുടർച്ചയായി മൂന്ന് ദിവസം വരെയാണ് ഇത്തരം ഡിസ്കൗണ്ടുകള്‍ നല്‍കുന്നതിന് അനുമതി.ഓരോ സ്ഥാപനനത്തിനും ഒരു മാസത്തില്‍ പരമാവധി മൂന്ന് തവണ മാത്രമാണ് ഇത്തരം ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിക്കുന്നതിന് അനുമതി.
സ്ഥാപനങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് ഒരു മെയില്‍ അയച്ച് കൊണ്ട് ഇത്തരം ഡിസ്കൗണ്ടുകളും, ഓഫറുകളും പ്രഖ്യാപിക്കാവുന്നതാണ്.പ്രാദേശിക വിപണിയ്ക്ക് പുത്തൻ ഉണർവ് നല്‍കുന്നതിനും, വിപണിയിലെ മത്സര സാധ്യത ഉയർത്തുന്നതിനും, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് അവസരം ലഭിക്കുന്നതിനുമായാണ് ഈ തീരുമാനം.
STORY HIGHLIGHTS:Oman authorities have announced that commercial establishments will be allowed to announce discounts and offers