ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം തിരിച്ചെത്തി
മസ്കറ്റ്: ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ഇന്ന് ഉച്ചക്ക് 11 മണിക്ക് ജിദ്ദയിൽ നിന്നും മസ്കറ്റിലേക്കുള്ള ഒമാൻ എയറിൽ തിരിച്ചെത്തി.
ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ മസ്കത്ത് സുന്നീ സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിച്ചത്.
ഒമാൻ ഔഖാഫ് മന്ത്രാലയം അംഗീകാരം നൽകിയ ഹജജ് അമീറായ ശൈഖ് അബ്ദുറഹ്മാൻ മൗലവിയാണ് സംഘത്തെ നയിച്ചത്.
ഈ വർഷം ഒമാനിൽനിന്ന് അഞ്ഞൂറ് വിദേശികൾക്കാണ് ഹജ്ജ് യാത്രക്ക് അവസരം അനുവദിച്ചത്. ഇതിൽ ഇരുനൂറ്റി അമ്പത് പേർ അറബ് വംശജരാണ് ബാക്കി വരുന്ന ഇരുനൂറ്റി അമ്പത് പേരിലാണ് മറ്റ് രാജ്യങ്ങളിലെ വിദേശികൾ ഉൾപ്പെടുന്നത്. ഇതിൽപ്പെട്ട അറുപത് മലയാളികളുമായാണ് സുന്നി സെൻറർ ഹജ്ജ് യാത്ര സംഘടിപ്പിച്ചത്.
കൂടുതൽ വിവരങ്ങൾ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്
STORY HIGHLIGHTS:The Malayali Hajj group from Oman returned today at 11 pm from Jeddah to Muscat by Oman Air.