ഇൻറർ സ്‌കൂള്‍ ഹോക്കി ടൂർണമെൻറ് സംഘടിപ്പിക്കും.
ഒമാൻ:അടുത്തവർഷം ജനുവരിയില്‍ ഇൻറർ സ്‌കൂള്‍ ഹോക്കി ടൂർണമെൻറ് സംഘടിപ്പിക്കുമെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ(ഒ.എച്ച്.എ) ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
ഈ വർഷത്തെ ഫൈവ്സ് ലോകകപ്പ് ഹോക്കിയില്‍ ഒമാൻ ടീം വെങ്കല മെഡല്‍ നേടിയിരുന്നു. ഇത് ഹോക്കിയില്‍ ഒമാന്‍റെ താല്‍പര്യത്തെ സ്ഥിരീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സ്പോർട്സിനെ പ്രോത്സാഹിപ്പിക്കാനും ഒമാനിലെ സ്വകാര്യ സ്കൂളുകളില്‍നിന്നും വിവിധ കമ്യൂണിറ്റികളില്‍നിന്നുമുള്ള വിദ്യാർഥികള്‍ക്ക് മത്സരിക്കാൻ അവസരമൊരുക്കാനുമാണ് ടൂർണമെന്‍റിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒ.എച്ച്.എ വൈസ് പ്രസിഡൻറ് മദിയൻ അഹ്മദ് ബൈത്ത് ഹബ്ദ പറഞ്ഞു. ഹോക്കി പ്രതിഭകളെ കണ്ടെത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും ടൂർണമെന്‍റ് സഹായകമാകുമെന്നും അദ്ദേഹം സൂചിപിച്ചു.
ഒ.എച്ച്.എ സ്കൂള്‍ ടീമുകള്‍ക്ക് സാങ്കേതികവും ഭരണപരവുമായ പിന്തുണ നല്‍കും.
പരിശീലന കോഴ്‌സുകള്‍ സംഘടിപ്പിക്കുക, മേല്‍നോട്ടവും തുടർനടപടികളും വാഗ്ദാനം ചെയ്യുക, പ്രത്യേക ടൂർണമെൻറുകളും മത്സരങ്ങളും ക്രമീകരിക്കുക, അവശ്യ ഗെയിം ഉപകരണങ്ങള്‍ വിതരണം ചെയ്യുക, ടീമുകള്‍ക്ക് പരിശീലകരെ നല്‍കുക എന്നിവ ഇതിലുള്‍പ്പെടും. ടീമുകളുടെ പുരോഗതി നിരീക്ഷിക്കാൻ ഒ.എച്ച്.എയില്‍ നിന്നുള്ള സാങ്കേതിക, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHTS:Officials of Oman Hockey Association (OHA) announced in a press conference that they will organize an inter-school hockey tournament.