Event

ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം ഈസ്റ്റർ – വിഷു – ഈദ് ആഘോഷം സംഘടിപ്പിച്ചു.

ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം ഈസ്റ്റർ – വിഷു – ഈദ് ആഘോഷം സംഘടിപ്പിച്ചു.

ഡാർസൈറ്റ് ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച്‌ സംഘടിപ്പിച്ച പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനത്തില്‍ സോഹാർ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.റോയ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

വർത്തമാനകാല സാഹചര്യത്തില്‍ ഇത്തരമൊരു മത സൗഹാർദ പരിപാടിയുടെ പ്രസക്തിയെ ഊന്നിപ്പറഞ്ഞ് നടത്തിയ പ്രഭാഷണത്തില്‍ കേരളാ വിംഗിനെ പോലുള്ള സാമൂഹിക കൂട്ടായ്മക്ക് മാത്രമെ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഐഎസ്‌സി ചെയർമാൻ ബാബു രാജേന്ദ്രൻ, ജനറല്‍ സെക്രട്ടറി ഷക്കീല്‍ കോമോത്ത്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വില്‍സണ്‍ ജോർജ്, ഒമാനിലെ പ്രമുഖ നാടകപ്രവർത്തകരായ പത്മനാഭൻ തലോറ, അൻസാർ ഇബ്രാഹിം എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു.

കേരളവിഭാഗം കണ്‍വീനർ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോ കണ്‍വീനർ കെ. വി. വിജയൻ സ്വാഗതവും ട്രഷറർ അംബുജാക്ഷൻ നന്ദിയും പറഞ്ഞു. ആഘോഷത്തിന്‍റെ ഭാഗമായി കേരള വിഭാഗം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്തവിരുന്ന് ആഘോഷത്തിന് എത്തിച്ചേർന്നവർക്ക് നവ്യാനുഭവമായി.

തുടർന്ന് ഒമാനിലെ അറിയപ്പെടുന്ന മ്യൂസിക് ബാൻഡായ ഞാറ്റുവേല ഫോക് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച നാടൻപാട്ടുകള്‍ ആഘോഷത്തിന് ഉത്സവഛായ പകർന്നു.

STORY HIGHLIGHTS:Indian Social Club Oman Kerala Section organized Easter – Vishu – Eid celebration.

Related Articles

Back to top button