News

സലാലയിൽ വാഹന അപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു

വാഹന അപകടത്തിൽ മലയാളി മരണപ്പെട്ടു

സലാല: മലപ്പുറം, പാണ്ടിക്കാട്, വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര അലവിക്കുട്ടി മകൻ  മുഹമ്മദ് റാഫി (35) യാണ് ഒമാനിലെ സലാലയിൽ വാഹന അപകടത്തിൽ മരണപ്പെട്ടത്.

മുഹമ്മദ് റാഫി ജോലി ചെയ്യുന്ന കടയിൽ നിന്നും സ്കൂട്ടിയിൽ സാധനം ഡെലിവറി ചെയ്യാനായി പോകുമ്പോൾ വേറെ വണ്ടി വന്ന് ഇടിച്ചാണ് അപകടമുണ്ടായത്.

മാതാവ്: ജമീല ചക്കിപ്പറമ്പത്. ഭാര്യ: അനീസ തേവാരത്തൊടി. മക്കൾ: മുഹമ്മദ് സയാൻ, നൈറ ഫാത്തിമ.

സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സി യുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

STORY HIGHLIGHTS:A native of Malappuram died in a vehicle accident in Salala

Related Articles

Back to top button