ഇന്ത്യൻ അംബാസഡർ ഇബ്രി ഇന്ത്യൻ കമ്യൂണിറ്റിയുമായി കൂടി കാഴ്ച്ച നടത്തി

ഇന്ത്യൻ അംബാസഡർ ഇബ്രി ഇന്ത്യൻ കമ്യൂണിറ്റിയുമായി കൂടി കാഴ്ച്ച നടത്തി
ഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ അംബാസഡർ
ശ്രീ അമിത് നാരഗ് ഇന്ത്യൻ കമ്യൂണിറ്റിയുമായി സംവദിച്ചു. സെക്കൻ്റ് സെക്രട്ടറി ജയപാൽ നന്ദയും പങ്കെടുത്തു.
ഇബ്രിയിലേക്കുള്ള യാത്രാനുഭവവും, ഇബ്രിയിലെ ഇന്ത്യക്കാരോട് സംസാരിക്കാൻ ലഭിച്ചതിലുള്ള സന്തോഷവും ഇന്ത്യൻ അംബാസഡർ അമിത് നാരഗ് പ്രകടിപ്പിച്ചു. കൂടാതെ ജനങ്ങളുടെ ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും, പരാതികൾക്കും മറുപടി നൽകുകയും ചെയ്തു.
സാമൂഹിക പ്രവർത്തകൻ ജമാൽ ഹസൻ, ഡോ: ഷൈഫ ജമാൽ എന്നിവർ നേതൃത്വം നൽകി. വിവിധ സംഘടനകളുടെ പ്രതിനിധികളും, പല മേഘലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ സമൂഹവം പങ്കെടുത്തു.
ഇബ്രി സോഷ്യൽ വർകർമാരായ രവീന്ദ്രൻ സ്രീകുമാർ, തബാൻ, കെ.എം.സി.സിക്ക് വേണ്ടി മുനീർ തങ്ങൾ, നൗഫൽ അൻവരി, മാഹീൻ കുട്ടിയും, ഐ.സി.എഫിന് വേണ്ടി മുഹമ്മദ് അലി സഖാഫി, ഇസ്മായിൽ, നാസർ മാഷ്, അസ്ലം ലത്തീഫിയും, ഇൻകാസിന് വേണ്ടി ടി എസ് ഡാനിയേൽ, അൻസാരി യൂസഫ്, മുരളി. വിനൂപ് എന്നിവരും, തമിൽ സങ്കത്തിനു വേണ്ടി ഡോ. വീൽ ഫ്രെഡ്, രാജഷേകർ, ഹാർലിൻസ്, ഫിദ മുഹമ്മദ് ഇബ്രി മലയാളി അസോസിയേഷൻ ഇമക്ക് വേണ്ടി മുഹമ്മദ് നിയാസ്, ജോസഫ് മൈക്കിൾ, ജമാൽ ഹസൻ എന്നിവരും ഉപഹാരവും, മെമ്മോ റാണ്ടവും നൽകി.
STORY HIGHLIGHTS:Indian Ambassador Ibri held a meeting with the Indian community