യു എ ഇയിലെ ട്രാഫിക് പിഴകൾ ഒമാനിപൗരൻമാരുടെ പിഴകൾ ഒഴിവാക്കി
ഒമാൻ: യു എ ഇ സന്ദർശനത്തിനിടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒമാനി പൗരന്മാർക്ക് മേൽ ചുമത്തിയ എല്ലാ ഗതാഗത നിയമ ലംഘ നങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചു.
2018 മുതൽ 2023 വരെയുള്ള കാലയളഴിലെ നിയമ ലംഘനങ്ങൾക്ക് ചുമത്തിയിരിക്കുന്ന പിഴകളാണ് ഒഴിവാക്കി നൽകുക. ഇതിനുള്ള നടപടികൾ യു എ ഇയിലെ വിവിധ പോലീസ് വകുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.
ഒമാനും യു എ ഇയും തമ്മിൽ നിലനിൽക്കുന്ന മിക ച്ച ബന്ധങ്ങളുടെ തുടർച്ചയാണ് പൗരൻമാർക്ക് മേലുള്ള ഗതാഗത പിഴകൾ ഒഴിവാക്കി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒമാൻ ഭരണാധികാരിസുൽത്താൻ ഹൈതം ബിൻ താരിക് യു എ ഇ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ സുൽത്താൻ ഹൈതം യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മ ദ് ബിൻ സായിദ് അൽ നഹ്‌യാനുമായി യു എ ഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ളതും
ചരിത്രപരവും സാഹോദര്യവുമായ ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും പരസ്പര താത്പര്യങ്ങൾ സംരക്ഷിക്കുന്നതി നുള്ള വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും രാജ്യാന്തര വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.
STORY HIGHLIGHTS:Traffic fines in the UAE waived fines for Omani citizens