News

മലയാളി നേഴ്സുമാരുടെ ഭൗതികശരീരം നാളെ രാവിലെ നാട്ടിൽ എത്തും

നിസ്‌വ വാഹനാപകടം:മലയാളി നേഴ്സുമാരുടെ ഭൗതികശരീരം നാളെ രാവിലെ നാട്ടിൽ എത്തും

വ്യാഴാഴ്ച  നിസ്‌വ ഹോസ്പിറ്റലിന് മുൻവശത്ത് വച്ച് നടന്ന വാഹന അപകടത്തിൽ മരിച്ച രണ്ടു മലയാളി നേഴ്സുമാരുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ തിരുവനന്തപുരം നെടുമ്പാശ്ശേരി എയർപോർട്ടുകളിൽ എത്തും. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി മജീദ രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷർജ ഇല്യാസ് എന്നിവരാണ് വാഹനാപകടത്തിൽ മരിച്ച മലയാളികൾ.ഈജിപ്ത് സ്വദേശി അമാനി അബ്ദുൽ ലത്തീഫുംഅപകടത്തിൽ മരണപെട്ടിരുന്നു.
സഹോദരിമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

അവധി ദിവസമായിട്ടും സമയബന്ധിതമായി ഇടപെട്ട് വളരെ വേഗത്തിൽ തന്നെ ഭൗതികശരീരം നാട്ടിലേക്ക് എത്തിക്കാൻ മുൻകൈയെടുത്ത  നിസ്‌വ ഇന്ത്യൻ അസോസിയേഷൻ, നിസ്‌വ കെഎംസിസി പ്രവർത്തകർക്കും,നേതാക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ..

മരണപ്പെട്ട രണ്ട് സഹോദരിമാരുടെ ഭർത്താക്കൻമാർക്കുള്ള വിമാന ടിക്കറ്റ് കെഎംസിസിയും ബന്ധുക്കൾക്ക്‌ രണ്ട് ടിക്കറ്റ് കൈരളിയും ഒപ്പം പോകുന്നവർക്കുള്ള രണ്ട് ടിക്കറ്റ് നഴ്സസ് കൂട്ടായ്മയും നൽകി.

മരിച്ച സഹോദരിമാരുടെ ബന്ധുക്കളെയും ഇപ്പോഴും ഹോസ്പിറ്റലിൽ തുടരുന്ന രണ്ടു സഹോദരി മാരെയും പ്രവർത്തകർ എത്തി സമാശ്വാസിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

ഇതിന് വേണ്ടി ഒരുമയോടെ മുന്നിട്ടിറങ്ങി പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി അറിയിക്കുന്നു

അവധി ദിവസങ്ങൾ ആയിട്ടും ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവിധ സഹായങ്ങളും ചെയ്ത നിസ്‌വ ഹോസ്പിറ്റലിലെ ഒമാനി സ്റ്റാഫ്‌കൾ, ROP എന്നിവരോടും നന്ദി എത്ര പറഞ്ഞാലും മതിയാകില്ല

നിസ്‌വ ഇന്ത്യൻ അസോസിയേഷൻ

STORY HIGHLIGHTS:Niswa car accident: The body of the Malayali nurses will reach the country tomorrow morning

Related Articles

Back to top button