News

നിസ്‌വയിൽ വാഹനാപകടം:മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരണപ്പെട്ടു


ഒമാൻ :ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരണപ്പെട്ടു.

റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. രണ്ട് മലയാളികളും ഒരു ഈജിപ്ഷ്യന്‍ പൗരയുമാണ് മരണപ്പെട്ടത്. രണ്ട്  നഴ്‌സുമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ദാകിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹോസ്പിറ്റലാണ് ദാരുണമായ സംഭവം സ്ഥിരീകരിച്ചത്.

രണ്ട് മലയാളികളും ഒരു ഈജിപ്ഷ്യന്‍ പൗരയുമാണ് മരിച്ചത്. കൊല്ലം സ്വദേശി മജിദ രാജേഷ്, തൃശൂര്‍ സ്വദേശി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് നഴ്സുമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ രണ്ട് പേരും മലയാളികളാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

STORY HIGHLIGHTS:Car accident in Niswa: Three nurses including Malayali died

Related Articles

Back to top button