Education

ഒമാൻ കാലാവസ്ഥ: നോർത്ത് അൽ ഷർഖിയയിൽ സ്‌കൂളുകൾക്ക് അവധി.

മസ്‌കറ്റ്: നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ ഏപ്രിൽ 23 മുതൽ 25 വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഗവർണറേറ്റിലെ (സർക്കാർ, സ്വകാര്യ, വിദേശ) എല്ലാ സ്‌കൂളുകകൾക്കും അവധി പ്രഖ്യാപിച്ചതായി ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 23 ചൊവ്വാഴ്ച്ച ഓൺലൈൻ ആയും, ഏപ്രിൽ 24 ബുധനാഴ്ച സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കുമെന്നും അറിയിച്ചു. ബാക്കിയുള്ള വടക്കൻ ഗവർണറേറ്റുകളുടെ ജനറൽ ഡയറക്ടർമാർക്ക് കാലാവസ്ഥാ സാഹചര്യം വിലയിരുത്താനും വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും ഒമാൻ ന്യൂസ് ഏജൻസി കൂട്ടിച്ചേർത്തു.

STORY HIGHLIGHTS:Oman Weather: Schools closed in North Al Sharqia.

Related Articles

Back to top button