Information

ഇന്ത്യൻ എംബസി മസ്‌കറ്റ് ഓപ്പൺ ഹൗസ്

ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഇന്ത്യൻ എംബസിക്ക് മുന്നിൽ അവതരിപ്പിക്കാൻ മാസം തോറും നടത്താറുള്ള ഓപ്പൺ ഹൌസ് ഈ വരുന്ന വെള്ളിയാഴ്ച്ച (26.04.2024ന്) ഉച്ചയ്ക്ക് 2.30 മുതൽ 4.00 വരെ ഇന്ത്യൻ എംബസിയിൽ നടക്കും.  ഇന്ത്യൻ അംബാസിഡർ ശ്രീ അമിത് നാരംഗ് അധ്യക്ഷത വഹിക്കും.

പരിപാടിയിൽ
ഒമാനിലെ ഇന്ത്യക്കാർക്കുള്ള പ്രശ്നങ്ങൾ നേരിട്ട് ഓപ്പൺ ഹൌസിൽ എത്തി ബോധിപ്പിക്കാം, നേരിട്ട് എത്താൻ പ്രയാസമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലൂടെ തങ്ങളുടെ പ്രശ്നങ്ങൾ പരാതിയായി അറിയിക്കാം എന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. ഫോൺ 98282270. ഫോണിലൂടെ രജിസ്റ്റർ ചെയ്യുന്നവരെ ഇന്ത്യൻ എംബസി ബന്ധപ്പെടുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

STORY HIGHLIGHTS:Indian Embassy Muscat Open House

Related Articles

Back to top button