മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു
മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചുമറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു
മസ്‌കറ്റ്: മറുനാട്ടിൽ മലയാളി അസോസിയേഷൻ (MNMA) ഒമാൻ മസ്‌ക്കറ്റ് ബൗഷർ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പയിൻ നടത്തി.
അസോസിയേഷനിലുള്ളതും പുറത്തുനിന്നുമായി അനവധി പ്രവർത്തകർ രക്തദാന ക്യാമ്പയിനിൽ പങ്കെടുത്തു. നാലാമത്തെ തവണയാണ് മറുനാട്ടിൽ മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതുപോലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനു
ബൗഷർ ബ്ലഡ് അധികൃതർ മറുനാട്ടിൽ മലയാളി അസോസിയേഷനും പ്രവർത്തകർക്കും ആശംസകളും നന്ദിയും അറിയിച്ചു.
മറുനാട്ടിൽ മലയാളി അസോസിയേഷൻ സെക്രട്ടറി ജയൻ ഹരിപ്പാട്, പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് മനോഹരൻ ചെങ്ങളായി, ട്രെഷറർ പിങ്കു അനിൽകുമാർ മറ്റു ഭരണ സമിതി അംഗങ്ങളും രക്തദാന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃതം നൽകി.
STORY HIGHLIGHTS:In Marunadu Malayalee Association organized Oman blood donation campaign