ഇന്ത്യൻ എംബസി സംഘടിപ്പിച്ച രക്തദാന ക്യാമ്പയിന് സമാപനം
എംബസി രക്തദാന ക്യാമ്പയിൻ; ആയിരത്തിലധികം പേർ പങ്കാളികളായി
മസ്കത്ത്: ആരോഗ്യ മന്ത്രാലയവുമായി സഹകിരച്ച് മസ്കത്ത് ഇന്ത്യൻ എംബസി സംഘടിപ്പിച്ച രക്തദാന ക്യാമ്പയിന് സമാപനം.
റമസാനിൽ എംബസി സംഘടിപ്പിച്ചുവരാറുള്ള ക്യാമ്പയിൻ ഈ വർഷം വിശാലമായാണ് നടന്നത്. ആയിരത്തിൽ പരം ആളുകൾ രക്തദാനത്തിന് എത്തിയതായും 800 യൂനിറ്റോളം രക്തം ശേഖരിച്ചതായും അധികൃതർ അറിയിച്ചു.
മാർച്ച് 29ന് ആരംഭിച്ച ക്യാമ്പയിൻ ഏപ്രിൽ ആറ് വരെ തുടർന്നു. എംബസി ഓഡി റ്റോറിയത്തിൽ സജ്ജീകരിച്ച രക്തദാന യൂനിറ്റിൽ ഒരേ സമയം നിരവധി പേർക്ക് രക്തദാനം ചെയ്യാൻ സൗക ര്യമൊരുക്കിയിരുന്നു.
ബ്ലഡ് ബേങ്കിലും രക്തദാനത്തിന് സൗകര്യമൊരുക്കിയിരുന്നു. രക്തം ദാനം ചെയ്യൂ, ജീവൻ സംരക്ഷിക്കൂ എന്ന സന്ദേശത്തിലായിരുന്നു ബ്ലഡ് ഡൊണേഷൻ ഡ്രൈവ്. രക്തദാനം വലിയ സാമൂഹിക സേവനമായാണ് പരിഗണിക്ക പ്പെടുന്നതെന്നും ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ നേരിട്ട് പങ്കാളികളാവുകയാണ് ഇതുവഴി ചെയ്യുന്നതെന്നും അംബാസഡർ അമിത്
നാരംഗ് പറഞ്ഞു.
STORY HIGHLIGHTS:The blood donation camp organized by the Indian Embassy has concluded