പൊതുഇടങ്ങളില്‍ സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പെരുമാറുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
ഒമാൻ:പൊതുഇടങ്ങളില്‍ സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പെരുമാറുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
രാജ്യത്തെ പൊതുഇടങ്ങളില്‍ പൊതു മര്യാദയ്ക്ക് നിരക്കാത്ത രീതിയിലുള്ള പ്രവർത്തികളിലേർപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നല്കി.
പൊതുഇടങ്ങളില്‍ ആഭാസകരമായുള്ള പ്രവർത്തികളില്‍ പരസ്യമായി ഏർപ്പെടുന്നവർക്കും, ഒമാനിലെ സാമൂഹ്യ രീതികള്‍, പാരമ്ബര്യങ്ങള്‍ എന്നിവയ്ക്ക് എതിരായ പ്രവർത്തികളില്‍ ഏർപ്പെടുന്നവർക്കുമെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
”പൊതു നിരത്തുകളിലും, മറ്റു പൊതു ഇടങ്ങളിലും പൊതു മര്യാദയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രവേശിക്കുന്നതും, രാജ്യത്തെ പരമ്ബരാഗത ശീലങ്ങള്‍ക്കെതിരായി പ്രവർത്തിക്കുന്നതും ശിക്ഷാ നടപടികളിലേക്ക് നയിക്കുന്നതാണ്.”, ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. പീനല്‍ കോഡിലെ ആർട്ടിക്കിള്‍ ‘294/a’ പ്രകാരം ഇത്തരം തെറ്റായ പ്രവർത്തികളിലേർപ്പെടുന്നവർക്ക് തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.
കുറ്റവാളികൾ മൂന്ന് മാസത്തെ തടവും 300 റിയാൽ പിഴയും അനുഭവിക്കണം.
മാർച്ച് 25 ന് മുമ്പ്, ഗതാഗത നിയമലംഘനത്തിനും പൊതു തടസ്സത്തിനും രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 15 വ്യക്തികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഒമാനിലെ ദഖിലിയ ഗവർണറേറ്റിൽ ലൈസൻസില്ലാത്ത മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ചും പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പെരുമാറ്റത്തിലും സഹയാത്രികരെ ശല്യം ചെയ്തും ട്രാഫിക് നിയമം ലംഘിച്ചതിന് രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തപ്പോൾ സൗത്ത് അൽ ബത്തിന ഗവർണറേറ്റിൽ ഗതാഗത നിയമലംഘനം നടത്തിയതിന് 13 പേർ അറസ്റ്റിലായി. ഒപ്പം ശാന്തത, ഒപ്പം റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്നു.
STORY HIGHLIGHTS:Public Prosecution with warning for indecent behavior in public places
🔹الظهور في الطرق أو الأماكن العامة بطريقة تخدش #الحياء العام أو تتنافى مع تقاليد وأعراف المجتمع، سلوك يرفضه المجتمع وجريمة يعاقب عليها القانون.#الادعاء_العام pic.twitter.com/LOLHoyMRUZ
— الادعاء العام (@oman_pp) March 24, 2024