Event

ശ്രദ്ധേയമായി ഗാല കെഎംസിസി ഇഫ്താർ സംഗമം

ശ്രദ്ധേയമായി ഗാല കെഎംസിസി ഇഫ്താർ സംഗമം

മസ്കറ്റ് : മസ്കറ്റ് കെഎംസിസി ഗാല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ടും,സംഘാടന വൈവിദ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.

ഗാല ഹോട്ടൽ അൽ മദീന ഹോളിഡേയിൽ നടന്ന ഇഫ്താർ സംഗമത്തിൽ സമൂഹത്തിലെ നാനാ തുറകളിൽ പെട്ടവർ സന്നിഹിതരായി. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ സംഗമം ഉത്ഘാടനം ചെയ്തു.
ഗാല കെഎംസിസി പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു.ഉസ്താദ് ആഷിക് അൽ ഹാദി വാഫി പ്രാർത്ഥന നടത്തി. റഫീഖ് ഏറുമാളം പ്രഭാഷണം നടത്തി.


മസ്കറ്റ് കെഎംസിസി നേതാക്കളായ ഇബ്രാഹിം ഒറ്റപ്പാലം, നവാസ് മത്ര, ഷമീർ പാറയിൽ, മജീദ് സാഹിബ്‌, വാഹിദ് മാള,റഫീഖ് ശ്രീകണ്ടാപുരം, ഷാജഹാൻ, അമീർ കാവനൂർ, അബ്ദുൽ കരീം സാസ്, അബ്ദുള്ള കമ്പാർ,  ഷക്കീർ മിസ്ഫ, ശിഹാബ് പെരിന്തൽമണ്ണ,ബാദുഷ ഉളിക്കൽ, msf കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി ജാസിർ ഒകെ സംസാരിച്ചു.
മുഹമ്മദ്‌ ഫവാസ് സ്വാഗതവും, യഹ്‌യ സുബൈർ നന്ദിയും പറഞ്ഞു..

STORY HIGHLIGHTS:Notably Gala KMCC Iftar Sangam

Related Articles

Back to top button