കൈത്താങ്ങുമായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ റമദാനിൽ അശരണർക്ക്
കൈത്താങ്ങുമായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്

മസ്കത്ത്: വിശുദ്ധ റമദാനിൽ അശരണർക്ക്
കൈത്താങ്ങുമായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്.
മസ്കത്ത്, ബാത്തിന, ദോഫാർ ഗ വർണറേറ്റുകളിലായി 1500 ഫുഡ് ബോക്സുകൾ വിതരണം ചെയ്തു. കോർപറേറ്റ് സോഷ്യൽ റെ സ്പോൺസിബിലിറ്റി (സി.എസ്. ആർ) സംരംഭത്തിന്റെ ഭാഗമായാണ് ഇത്രയും ഫുഡ് കിറ്റുകൾ അർഹതപ്പെട്ടവരുടെ കരങ്ങളിലേ ക്കെത്തിച്ചത്.
പ്രാദേശിക കമ്യൂണിറ്റികളുമായും അധികാരികളുമായും സഹകരിച്ചായിരുന്നു ഫുഡ് ബോക്സുകളുടെ വിതരണം. സാമൂ ഹികക്ഷേമത്തിനും സമൂഹവികസനത്തിനുമുള്ള നെസ്റ്റോയുടെ പ്രതിബദ്ധതയുടെ ഭാഗമായായി രുന്നു ഇത്തരം പ്രവർത്തനങ്ങളെന്ന് മാനേജ്‌മെന്റ് ഭാരവാഹികൾ പറഞ്ഞു.
അവശ്യ ഭക്ഷ്യവസ്തുക്കൾ നിറച്ച ഫുഡ് ബോക്സുകൾ റുമൈസിലെ നെസ്റ്റോയുടെ സെൻട്രൽ വെയർഹൗസിൽനിന്നാണ് പാക്ക് ചെയ്തത്.
റമദാൻ നന്ദിയും അനുകമ്പയും പ്രകടിപ്പിക്കേണ്ടമാസമാണ്ഫുഡ്ബോക്സുകളുടെ വിതരണത്തിലൂടെ ബുദ്ധിമുട്ടുകൾ നേരിടുന്നവ്യക്തികൾക്കും കുടുംബങ്ങൾക്കും ആശ്വാസവും പിന്തുണയുംനൽകാനാണ് ഞങ്ങൾ ശ്രമിച്ചതെന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ റീജനൽ ഡയറക്ടർ ഹാരിസ് പാലൊള്ളത്തിൽ അഭിപ്രായപ്പെട്ടു.
നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സാന്നിധ്യമുള്ള ഒമാനിലെ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ത രത്തിലാണ് ഫുഡ് ബോക്സുകളുടെ വിതരണം ആസൂത്രണം ചെയ്തിരുന്നത്. ഇത് വിജയകരമാ യി പൂർത്തിയാക്കുകയും ചെയ്തു.
മേഖലയിലുടനീളം 15 ഔട്ട്ലെറ്റുകളാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിനുള്ളത്. കോർപറേറ്റ് സാ മൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്ന കമ്പനി, ഈ വിശുദ്ധമാസത്തിൽ സഹാനുഭൂതി, ഐക്യദാ ർഢ്യം, മാനവിക സേവനം എന്നീ മൂല്യങ്ങളിലൂന്നിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.
STORY HIGHLIGHTS:For the poor in holy Ramadan
Nesto Hypermarket with hand in hand
,