വാസൽ എക്സ്ചേഞ്ചിന്റെ ഇരുപത്തി നാലാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.
ബുറൈമി:ഒമാനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ വാസൽ എക്സ്ചേഞ്ചിന്റെ ഇരുപത്തി നാലാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.
ഒമാനിലെ ധനവിനിമയ ഇടപാട് സ്ഥാപനമായ ” വാസൽ എക്സ്ചേഞ്ച് ” ഇരുപത്തി നാലാമത്തെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു.
ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ബുറൈമി പഴയ സനയ്യ അൽ മഹാ പെട്രോൾ പമ്പിന്റെ പിറക്കുവശതായിട്ടാണ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
ബിസിനസ് വിപുലീകരിക്കുന്നതോടൊപ്പം വാസൽ എക്സ്ചേഞ്ച് ഉപഭോക്തകൾക്ക് മികച്ച സേവനം നല്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ ആരംഭിച്ചത്. ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന അതേ നിലവാരത്തിലുള്ള മികവോടെ പുതിയ ശാഖയിൽ നിന്നും സേവനങ്ങൾ ലഭ്യമാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വാസൽ എക്സ്ചേഞ്ച് സമൂഹത്തിലേക്ക്, വേഗതയേറിയതും വിശ്വസനീയവുമായ പണമടയ്ക്കൽ,
കറൻസി എക്സ്ചേഞ്ച് സേവനങ്ങൾക്ക് പുറമെ, വൈദ്യുതി, വെള്ളം, ടെലിഫോൺ ബില്ലുകൾ, മൊബൈൽ റീചാർജുകൾ, ആർ.ഒ.പി പിഴകൾ എന്നിവ അടങ്ങുന്ന യൂട്ടിലിറ്റി ബിൽ പേയ്മെന്റ് സേവനങ്ങളും ആർ.ഒ.പി പേയ്മെന്റ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
എക്സ്ചേഞ്ചിന്റെ ശാഖകളിൽ മുൽക്കിയ അച്ചടി സുഗമമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഇത്തരത്തിലുള്ള സേവനങ്ങൾ ലഭ്യമാകുന്ന രാജ്യത്തെ ഒരേയൊരു മണി എക്സ്ചേഞ്ച് വാസൽ എക്സ്ചേഞ്ച് ആണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
സുൽത്താനേറ്റിലെ എല്ലാആളുകൾക്കും മികച്ച സേവനങ്ങൾ നൽകാൻ വാസൽ എക്സ്ചേഞ്ച് പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു.ശക്തമായ നെറ്റ്വർക്ക്, പ്രശസ്ത പങ്കാളികൾ, കസ്റ്റമർകെയർ, ഉയർന്ന നിലവാരം എന്നിവ നൽകുന്നു.
STORY HIGHLIGHTS:Twenty-fourth branch of Vasal Exchange has started operations.