ഒമാൻ ട്രഷർസ് എന്ന ആർട്ട് എക്സിബിഷന് തുടക്കമായി.
ഒമാൻ :ഒമാൻ സൈന്റിഫിക് കോളേജ് ഓഫ് ഡിസൈൻ 15 ദിവസം നീണ്ടു നില്‍ക്കുന്ന ഒമാൻ ട്രഷർസ് എന്ന ആർട്ട് എക്സിബിഷന് തുടക്കമായി.
കോളേജ് ട്രസ്റ്റ് ബോർഡ് ചെയർമാൻ ഡോ.ഖമീസ് അല്‍ ബലൂഷി ഉദ്ഘാടനം ചെയ്തു. ഡോ.മുഹമ്മദ് താരിക്, ക്യൂറെറ്റർ രമ ശിവരാമൻ എന്നിവരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
വ്യത്യസ്ത നിറങ്ങളിലും മാധ്യമങ്ങളിലും അധിഷ്ഠിതമായ സൃഷ്ടികള്‍ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയാണ് സയന്റിഫിക് കോളേജ് ഓഫ് ഡിസൈനിലെ ഗ്ലാസ് ഗാലറി. പ്രഗത്ഭരായ കലാകാരന്മാരുടെ കലാസൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ട്രഷേഴ്സ് ഓഫ് ഒമാനിനെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രദർശനത്തിന്റെ തീം.
ഒമാൻ ആസ്ഥാനമായുള്ള മോന അഹമ്മദി, പരുള്‍ റസ്ദാൻ, രമ ശിവരാമൻ, സിമ്രാൻ അലി, മിന റെസീ, സലീം സാക്കി, മുഹമ്മദ് റാഫി, രാധാകൃഷ്ണൻ, അഞ്ജലി ബാബു, മുഹമ്മദ് മെഹ്ദി, ഇദ്രീസ് താനി അല്‍ഹറസി, സോണി ബുധിയ, നായിഫ് സലിം സെയ്ദ്, അബോള്‍ഫല്‍ ഹോദേ തുടങ്ങി 30 ഓളം കലാകാരന്മാരുടെ കലാസൃഷ്ടികള്‍ പ്രദർശിപ്പിക്കുന്നുണ്ട്. ഒമാൻ ട്രഷേഴ്സ് എന്നതാണ് തീം, റിയലിസം സമകാലിക കലകള്‍ക്കൊപ്പം ഫോട്ടോഗ്രാഫി, ശില്‍പകല സെറാമിക് ആർട്ട് വർക്കുകള്‍, ഒമാനുമായി ബന്ധപ്പെട്ട മനോഹരമായ കാലിഗ്രാഫികള്‍ എന്നിവയും ഉള്‍പ്പെടുന്നു.
STORY HIGHLIGHTS:The Oman Treasures art exhibition has started.