ഒമാനിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കയുള്ള രണ്ടാം ഘട്ട അപേക്ഷ സ്വീ കരിച്ചു തുടങ്ങി.

ഒമാൻ: ഒമാനിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കയുള്ള രണ്ടാം ഘട്ട അപേക്ഷ സ്വീ കരിച്ചു തുടങ്ങി.
ആദ്യ ഘട്ടത്തിൽ ഒഴിവുവന്നതുൾപ്പെടെ 3,171 സീറ്റുകളിലേക്ക് കൂടി പ്രവേശനം ലഭിക്കുന്നത്.
സീറ്റുകൾ ഒഴിവുള്ള ഏഴ് ഇന്ത്യൻസ്കൂൾ
ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിവുള്ളത് വാദി കബീർ ഇന്ത്യൻ സ്കൂളിലാണ്. 941 വി ദ്യാർഥികൾക്ക് കൂടി ഇവിടെ പ്രവേശനം ലഭ്യമാകും.
ഗുബ്ര ഇന്ത്യൻ സ്കൂളിലാണ് ഏറ്റവും കുറവ് സീറ്റുകൾ നിലവിൽ ലഭ്യമായിട്ടുള്ളത്. 13 സീറ്റുകൾ. പ്ലസ് വൺ ക്ലാസിൽ മാത്രമാണിത്.
മസ്കത്ത് ഇന്ത്യൻ സ്കൂൾISM (75), ദാർസൈത്ത് ഇന്ത്യൻ സ്കൂൾ ISD(96), വാദി കബീർ ഇന്ത്യൻ സ്കൂൾ ഇന്റർനാഷനൽISWKI (760), ഗുബ്ര ഇന്ത്യൻ സ്കൂൾ -ഇന്റർനാഷനൽ (129), ബൗശർഇന്ത്യൻ സ്കൂൾ (310), മബേലഇന്ത്യൻ സ്കൂൾ (247), സീബ്ഇന്ത്യൻ സ്കൂൾ (600) എന്നി ങ്ങനെയാണ് മറ്റു സ്കൂളുകളി ലെ സീറ്റുകളുടെ നില.
ഇന്ത്യക്കാരല്ലാത്ത ഒമാൻ റസിഡൻസി വിസയുള്ള പ്രവാസി വിദ്യാർഥികൾക്കും ഇന്ത്യൻ സ് കൂളുകളിൽ അഡ്മിഷന് അപേക്ഷിക്കാനാകും. അപേക്ഷിക്കുന്ന സ്കൂളുകളിൽ സീറ്റൊഴിവുണ്ടെങ്കിൽ മാത്രമാകും പ്രവേശനം. അല്ലാത്തപക്ഷം സീറ്റ് ലഭ്യമായ മറ്റു സ്കൂളുകളെ ആശ്രയിക്കേണ്ടി വരും.
അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ല. 2024 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക.
അതേസമയം, ഒന്നാം ഘട്ടത്തിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും നറുക്കെടുപ്പിൽ അവസരം ലഭിച്ചിരുന്നു. 72 ശതമാനം അപേക്ഷകളിലും ആദ്യം ഒപ്ഷൻ ആയി തിരഞ്ഞെടുത്ത സ്കൂളുകളിൽ തന്നെ പ്രവേശനം നൽകാൻ സാധിച്ചിരുന്നു. ഏപ്രിൽ ആദ്യ വാരത്തോടെയാണ് പുതിയ അധ്യായന വർഷം ക്ലാസ് ആരംഭിക്കുക.
അതിനാൽ തന്നെ രണ്ടാം ഘട്ട നറുക്കെടുപ്പും പെട്ടന്ന് പൂർത്തിയാക്കും. ആവശ്യമായ രേഖകളും ഫീസും അതിന് മുന്നോടിയായി നേരിട്ട് സ്കൂ ളുകളിൽ എത്തിക്കുകയും അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കുകയും വേണം.
www. indianschoolsoman.com വെബ്സൈറ്റിൽ അപേക്ഷിക്കുന്ന തിനുള്ള സൗകര്യമൊരുക്കിയി ട്ടുണ്ട്.
STORY HIGHLIGHTS:The second round of applications for seven Indian schools has begun.