Information

ഐ സി എഫ് ഒമാൻ:സൗജന്യ ടിക്കറ്റ് പദ്ധതിയിൽ ആദ്യ ടിക്കറ്റ് കൈമാറി.

സലാല:ഐ സി എഫ് ഒമാൻ നാഷനൽ കമ്മിറ്റി പ്ര ഖ്യാപിച്ച പ്രവാസികൾക്കുള്ള സൗജന്യ ടിക്കറ്റ് പദ്ധതിയിൽ ആദ്യ ടിക്കറ്റ് കൈമാറി.

ആറ് വർഷമായി സലാലയിൽ ജോലി സംംബന്ധമായ പ്രതിസന്ധിയിൽ അകപ്പെട്ട് നാ ട്ടിൽ പോകാൻ കഴിയാതിരുന്ന പത്തനംതിട്ട സ്വദേ ശിക്കാണ് ഐ സി എഫ് സലാല സെൻട്രൽ ഭാര വാഹികൾ നാട്ടിലേക്കു ള്ള ടിക്കറ്റ് കൈമാറിയത്.

ചർച്ച് അധികാരികളാണ് ഈ പ്രവാസി സുഹൃ ത്തിന്റെ സങ്കട കഥകൾ ഐസിഎഫിന്റെ ശ്രദ്ധ യിൽ കൊണ്ടുവന്നത്

ടിക്കറ്റിന് പണമില്ലാതെ നാടണയാൻ പ്രയാസപ്പെ ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകു മെന്ന ഐ സി എഫിന്റെ പ്രഖ്യാപനത്തിന് പിന്നാ

ലെ നിമിഷങ്ങൾക്കിടെ നൂറ് കണക്കിന് പേരാണ് യൂനിറ്റ് ഘടകം മുതലുള്ള ഐ സി എഫ് ഭാരവാഹി കളെ ബന്ധപ്പെട്ടതെന്ന് നാഷനൽ കമ്മിറ്റി വ്യക്ത മാക്കി.

ചെറിയ ടിക്കറ്റ് തുക കൈവശമില്ലാത്തതിന്റെ പേരിൽ പോലും നാട്ടിൽ പോകാൻ സാധിക്കാതെ ദുരിതം അനുഭവിക്കുന്ന നിരവധി പേര് പ്രവാസ ലോകത്തുണ്ടെന്ന് വ്യക്തമായതായും ഐ സി എഫിന് ലഭിച്ച അന്വേഷണങ്ങലെല്ലാം പരിശോ ധിച്ചു വരികയാണെന്നും അർഹതപ്പെട്ടതാണെന്ന് ബോധ്യപ്പെടുന്ന ആർക്കും ടിക്കറ്റ് നൽകുമെന്നും എന്നാൽ ഈ സൗകര്യം ചൂഷണം ചെയ്യപ്പെടു ന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും നാഷനൽ ഭാരവാ ഹികൾ പറഞ്ഞു.

STORY HIGHLIGHTS:ICF Oman National Committee has handed over the first ticket under the free ticket scheme for expatriates.

Related Articles

Back to top button