മറുനാട്ടില്‍ മലയാളി അസോസിയേഷന്റെ (എം.എൻ.എം.എ) ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു.
അസൈബ:മറുനാട്ടില്‍ മലയാളി അസോസിയേഷന്റെ (എം.എൻ.എം.എ) ആഭിമുഖ്യത്തില്‍ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതം ആശംസിച്ചു.
പ്രസിഡണ്ട് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട വി.എസ്. അബ്ദുള്‍ റഹിമാൻ സാഹിബ് റമദാൻ പ്രഭാഷണവും വിശ്വാസികള്‍ക്കും സഹജീവികള്‍ക്കും നോൻമ്ബിന്റെ ശ്രേഷ്ഠതയെ കുറിച്ച് നന്മയുടെ സന്ദേശം നല്‍കി.
അസൈബ ഗാർഡൻ അപ്പാർട്മെന്റ് മള്‍ട്ടി പർപ്പസ് ഹാളില്‍ നടന്ന പരിപാടിയില്‍ എം.എൻ.എം.എ കുടുംബാംഗങ്ങളും കുട്ടികളും സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. വൈകുന്നേരം 5 മണിക്ക് തുടങ്ങിയ പരിപാടിയില്‍ നോമ്ബുതുറക്ക് ശേഷം പ്രാർത്ഥനയ്ക്ക് വി.എസ്. അബ്ദുറഹിമാൻ സാഹിബ് നേതൃത്വം നല്‍കി. വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്ബി ചടങ്ങ് മഹനീയമാക്കി. പ്രവാസി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. രാജൻ കൊക്കുരി, മലയാളം ഒമാൻ ചാപ്റ്റർ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത്, GKPWA ഒമാൻ പ്രസിഡണ്ട് മുഹമ്മദ് എൻ എന്നിവർ ആശംസ പ്രസംഗം നടത്തി. രക്ഷാധികാരി ഫവ്വാസ് കൊച്ചന്നൂർ നന്ദി പറഞ്ഞു.
എം.എൻ.എം.എയുടെ ട്രഷർ പിങ്കു അനില്‍ കുമാർ, വൈസ് പ്രസിഡണ്ട് മനോഹരൻ ചെങ്ങളായി, ജോയിന്റ് സെക്രട്ടറി മണികണ്ഠൻ മറ്റ് ഭരണ സമിതി അംഗങ്ങളും മെമ്ബർമാരും ചടങ്ങിന് നേതൃത്വം നല്‍കി.
STORY HIGHLIGHTS:Iftar party of Marunadu Malayalee Association (MNMA) was organized.