Tourism

ജബൽ അഖ്ദർ സന്ദർശകരുടെ എണ്ണത്തിൽ നേരിയ കുറവ്.

മസ്കത്ത് | ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ സന്ദർശകരുടെ എണ്ണത്തിൽ നേരിയ കുറവ്.

2023ൽ 205,992 പേരാണ് ജബൽ അഖ്ദറിലെത്തിയത്. തൊട്ടു മുമ്പുള്ള വർഷം സന്ദർശകർ 208,423 ആയിരുന്നുവെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ജബൽ അഖ്ദറിൽ എത്തിയവരിൽ 102,241 പേർ ഒമാൻ സ്വദേശി കളായിരുന്നു. സഊദിയിൽ നിന്ന് 13,430ഉം കുവൈത്തിൽ നിന്ന് 1,218ഉം യു എ ഇയിൽ നിന്ന് 951ഉം ബഹ്റൈനിൽ നിന്ന് 554ഉം ഖത്വറിൽ നിന്ന് 729ഉം സന്ദർശകരെത്തി.

മറ്റു അറബ് രാഷ്ട്രങ്ങളിൽ നിന്നായി 6,784ഉം ഇതര രാഷ്ട്രങ്ങളിൽ നിന്ന് 80,085ഉം സഞ്ചാരികൾ ജബൽ അഖ്ദർ സന്ദർശിച്ചു.

ജബൽ അഖ്ദറിൽ തീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള 20 ഹോട്ടലുകൾക്കാണ് അനുമതിയുള്ളത്. ഇതിൽ ഒമ്പത് ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടുന്നു. രണ്ട് ഹെറിട്ടേജ് ലോ ഡ്‌ജുകൾ, എട്ട് ഗസ്റ്റ് ഹൗസുകൾ എന്നിവയും ജബൽ അഖ്‌ദറിലുണ്ട്. 726 റൂമുകളാണ് ഇവയിൽ എല്ലാമായി ജബൽ അഖ്ദറിൽ സഞ്ചാരി കൾക്കായി ഒരുക്കിയിട്ടുള്ളത്. അതേസമയം, അൽ ജബൽ അൽ അഖ്‌ദർ താഴ്വാരങ്ങൾ വരും ആഴ്ചകളിൽ പനീർപ്പൂക്കളുടെ സു ഗന്ധത്തിലും ഇളംരക്തവർണത്തിലും പൊതിഞ്ഞുമൂടുന്നതോടെ സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പർവതത്തിന്റെ പാറക്കൂട്ടങ്ങൾ നിറഞ്ഞ ഉയർന്നു നിൽക്കുന്ന താഴ് വര മികച്ചയിനം റോസാച്ചെ ടികൾ വളരുന്നതിന് മികച്ചതാണ്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന റോസാപ്പൂ വിന്റെ മാദക സുഗന്ധത്തിൽ അലിയാൻ പറ്റിയ സമയം കൂടിയാണിത്. മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതി വരെ ജബൽ അൽ അഖ്ദറിന്റെ എട്ടോളം ഗ്രാമങ്ങളിൽ റോസാച്ചെടികൾ പൂർണമായും പൂത്തുലഞ്ഞിട്ടുണ്ട്.

പനിനീർപ്പൂക്കൾ പൂത്തതോടെ സുന്ദരദൃശ്യം കാണാനും ആസ്വദിക്കാനും നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. രാജ്യ ത്തിന്റെ പാരമ്പര്യത്തിന്റെയുംസംസ്കാരത്തിന്റെയും ഭാ ഗമാണ് പനിനീർപ്പൂ കൃഷി. ചൂടും മരുഭൂമിയുടെ അന്തരീ ക്ഷവും ഒപ്പം ഹരിതാഭയും നിറഞ്ഞ ഒമാന്റെ അതുല്യ മായ കാലാവസ്ഥ റോസ അട ക്കം നിരവധി പൂച്ചെടികൾക്ക് അനുഗ്രഹമാണ്. ഗ്രാമമൊന്ന ടങ്കം വിളവെടുപ്പിൽ പങ്കെടു ക്കുന്ന കാഴ്ചയും സഞ്ചാരി കളെ ഇവിടെ കാത്തിരിക്കു ന്നുണ്ട്.

അതിരാവിലെ മുതൽ വെയിൽ ചൂട് പിടിക്കുന്നത് വരെയാണ് വിളവെടുപ്പ് സമയം. ചില കർഷകർ പു ലർച്ചെ അഞ്ചിന് വിളവെടുപ്പ് ആരംഭിച്ച് രാവിലെ ഒമ്പതിന് അവസാനിപ്പിക്കും. അൽ ജബൽ അൽ അഖ്ദറിൽ വളരുന്ന റോസായിനങ്ങൾ ദമസ്ക‌് റോസ് എന്നാണ് അറിയപ്പെടുന്നത്.

STORY HIGHLIGHTS:A slight decrease in the number of visitors to Jebel Akhdar.

Related Articles

Back to top button