News

എക്സിക്യൂട്ടീവ് മീറ്റും, റംസാൻ കിറ്റ് വിതരണോൽഘാടനവും നടന്നു.


മസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്സിക്യൂട്ടീവ് മീറ്റും, റംസാൻ കിറ്റ് വിതരണ ഉദ്ഘാടനവും ഗാല കെഎംസിസി ഓഫീസ് ഹാളിൽ നടന്നു.

മസ്കറ്റ് കണ്ണൂർ ജില്ലാ കെഎംസിസി ട്രഷറർ എൻ.എ.എം ഫാറൂഖ് ഉത്ഘാടനം ചെയ്തു. ബാദുഷ ഉളിക്കൽ അധ്യക്ഷത വഹിച്ചു.. തസ്‌നീം ഇരിക്കൂർ പ്രാർത്ഥന നടത്തി.


മുൻ കണ്ണൂർ ജില്ലാ എം എസ് എഫ് ജനറൽ സെക്രട്ടറി ജാസിർ ഒകെ മുഖ്യാഥിതി ആയിരുന്നു. ഗാല കെഎംസിസി പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ ഹാജി പുരസ്‌കാരം വിതരണം ചെയ്തു.

റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ടാപുരം, ബഷീർ നുച്ചിയാട്, ഫവാസ് കാസറഗോഡ്, റസാഖ് ചെങ്ങളായി, ഹബീബ് ഇരിക്കൂർ, എം കെ ഷമീർ പഴയങ്ങാടി, സുബൈർ ആലക്കോട്, സിനുറാസ് ഇരിക്കൂർ, സാബിത്ത് ചുഴലി നൗഷാദ് ശ്രീകണ്ടാപുരം,  നഹീം സിവി സംസാരിച്ചു.
റംസാൻ കിറ്റ് ഫണ്ട് കൈമാറ്റം എ.കെ മേമി സാഹിബ്‌ നിർവഹിച്ചു.
റഹീസ് കരുവഞ്ചാൽ ചർച്ച നിയന്ത്രിച്ചു..
യഹ്‌യ സുബൈർ സ്വാഗതവും, മിസ്ഹബ് ഇരിക്കൂർ നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:Under the auspices of Muscat KMCC Irgur Mandal Committee, executive meeting and Ramzan kit distribution inauguration was held at Gala KMCC office hall.

Related Articles

Back to top button