ബ്യൂട്ടി സലൂണുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന
സുഹാർ | വടക്കൻ ബാത്തിന ഗവർണറേറ്റിൽ
ബ്യൂട്ടി സലൂണുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന.
സഹം വിലായത്തിൽ ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ വിഭാഗത്തിന്റെ പരിശോധനയിൽ തൊഴിൽ നിയമം ലംഘിച്ച് പ്രവർത്തിച്ച മൂന്ന് വനിതാ ജീവ നക്കാരെ അറസ്റ്റ് ചെയ്തു.
തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വിവിധ മേഖലകളിൽ മന്ത്രാലയം പരിശോധന നടത്തിവരികയാണ്. നിരവധി വിദേശികളാണ് വ്യത്യസ്ത ഗവർണറേറ്റുകളിൽ നിന്ന് ദിവസങ്ങൾക്കിടെ അറസ്റ്റിലായത്.
പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
തൊഴിൽ നിയമങ്ങൾ, സ്വദേശിവത്കരണം ഉൾപ്പെടെയുള്ള മന്ത്രാലയം നിർദേശങ്ങൾ എന്നിവ ലംഘിച്ച് പ്രവർത്തിച്ചവരാണ് പിടിയിലാകുന്നത്. യഥാർഥ സ്പോൺസറിൽ നിന്ന് മാറി മറ്റുള്ളവർക്ക് വേണ്ടി തൊഴിലെടുക്കുന്നവരും സ്വന്തം നിലക്ക് തൊഴിൽ ചെയ്യുന്നവരും സ്വദേശിവത്കരിച്ച ജോലികളിൽ ഏർപ്പെട്ടവരുമെല്ലാം പിടിയിലായവരിൽ പെടുന്നു.
രേഖകൾ ഇല്ലാത്തവരും ഉള്ള രേഖകളുടെ കാലാവ ധി പുതുക്കാത്തവരും നടപടികൾ നേരിടുന്നവരിലുണ്ട്.
STORY HIGHLIGHTS:Inspection of beauty salons by Ministry of Labour