News

ആഗോള വിജ്ഞാന സൂചികഅറബ് രാജ്യങ്ങളിൽ ഒമാൻ നാലാമത്

ഒമാൻ | ആഗോള വിജ്ഞാന സൂചിക 2023-ൽ അറബ് രാജ്യങ്ങളിൽ യു എ ഇ മുന്നിൽ. ‘വിജ്ഞാന നഗരങ്ങ ളും അഞ്ചാം വ്യാവസായിക വി പ്ലവവും’ എന്ന പ്രമേയത്തിൽ ദുബൈ വേൾഡ് ട്രേഡ് സെ ന്ററിൽ നടന്ന നോളജ് ഉച്ചകോടിയുടെ എട്ടാം പതിപ്പി ലാണ് പ്രഖ്യാപനം. മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ, യു നൈറ്റഡ് നേഷൻസ് ഡെവല പ്മെന്റ് പ്രോഗ്രാമുമായി (യു എൻ ഡി പി) സഹകരിച്ചാണ് സൂചിക പ്രസിദ്ധപ്പെടു ത്തിയത്.

12 അറബ് രാജ്യങ്ങൾ ഉൾപ്പെടെ മൊത്തം 133 രാജ്യങ്ങളെ ഉൾപ്പെടുത്തിയ സൂചികയിൽ 40-ലധികം അന്താരാഷ്ട്ര ഡാറ്റാബേസുകളിൽ നിന്ന് ലഭിച്ച 155 വേരിയബിളുകൾ വിലയി രുത്തിയാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ഖത്വർ രണ്ടാം സ്ഥാനവും സഊദി അറേബ്യ മൂന്നാം സ്ഥാനവും നേടി.

കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടുണീ ഷ്യ, ഫലസ്തീൻ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങൾ ഏഴ് മുതൽ പത്ത് വരെ റാങ്കിം ഗിലാണ്.

ശക്തിയുടെ മേഖലകൾ:

നൂറ് നിവാസികൾക്ക് സജീവമായ മൊബൈൽ ബ്രോഡ്ബാൻഡ് സബ്‌സ്ക്രിപ്‌ഷനുകൾ, മൊബൈൽ അപ്ലോഡ്, ഡൗൺലോഡ് വേഗത, വിദ്യാഭ്യാസ നേട്ടം (ബാച്ചി ലേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യം), സംരംഭകത്വ ജീ വനക്കാരുടെ പ്രവർത്തന നിരക്ക്, വൈദഗ്ധ്യമുള്ള വ്യക്തികളുടെ ശതമാനം എന്നിങ്ങനെ ഇന്റർനെറ്റ്, വിദ്യാഭ്യാസം, മനുഷ്യവിഭവശേഷി, ആശയവിനി മയം, വിവരങ്ങൾ തുടങ്ങിയ മേഖലകളിൽ യു എ ഇ കരുത്ത് പ്രകടിപ്പിക്കുന്നു.

STORY HIGHLIGHTS:Global Knowledge Index
Oman is fourth among the Arab countries

Related Articles

Back to top button