വള്ളം കളി ഇന്ന് അരങ്ങേറും
സൂർ | സമുദ്ര പൈതൃകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വള്ളം കളി ഇന്ന് അരങ്ങേറും. ആവേശത്തിര തീർത്ത് പരമ്പരാഗത രീതിയിൽ അരങ്ങേറുന്ന വള്ളം കളിയിൽ വിവിധ പ്രാദേശിക ക്ലബുകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് ഏഴ് തുഴച്ചിൽ വള്ളങ്ങൾ മത്സരിക്കും.
സൂർ ക്ലബ്ബുകൾ മുതൽ അൽ ഉറൂബ ക്ലബ്ബ് വരെയുള്ള വള്ളം കളിയിൽ പേരുകേട്ട ടീമുകൾ ഇത്തവണയും മത്സരരംഗത്തുണ്ട്. സുരക്ഷിതമായ മത്സര സാഹചര്യം ഒരുക്കുന്നതിന് അധികൃതർ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
സാംസ്കാരിക, കായിക, യുവജന വകുപ്പിനാണ് മത്സരത്തിന്റെ മേൽനോട്ടം വള്ളം കളിയോട നുബന്ധിച്ച് വിവിധ വിനോദ പരിപാടികളും അര ങ്ങേറും. വിവിധ സ്വകാര്യ കമ്പനികളും വള്ളം കളി ആവേശത്തിന്റെ ഭാഗമായി പിന്തുണയുമായി രംഗത്തുണ്ട്. ജലോത്സവത്തിന്റെ ആവേശത്തിൽ പങ്കുചേരാനും വിവിധ ക്ലബുകളെ പിന്തു ണക്കുന്നതിനും നൂറ് കണക്കിന് പേരാണ് മത്സര ദിവസങ്ങളിൽ സൂറിൽ എത്താറുള്ളത്. നിരവധി മലയാളി വള്ളം കളി പ്രേമികളും ഇന്ന് മത്സരം വീക്ഷിക്കാൻ സൂർ തീരത്തെത്തും.
STORY HIGHLIGHTS:The boat race organized as part of the Samudra Heritage Festival will take place today.