Lifestyle
പ്രേംനസീർ സുഹൃത് സമിതി വനിതാ വിഭാഗം രൂപീകരിച്ചു
മസ്കത്ത്| പ്രേംനസീർ സുഹൃത് സമിതി വനിതാ വിഭാഗം രൂപീകരണവും വനിതാദിനാചരണം സംഘടിപ്പിച്ചു.
വനിതാ വിഭാഗം കൺവീനർ ഫൗസിയ സനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റസിയ ഹക്കീം ഉദ്ഘാടനം നിർവഹിച്ചു. ഡോ. നീന മാലിക് ആഷിക് മുഹമ്മദ് മുഖ്യ അതിഥിയായിരുന്നു. വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി.
പ്രേംനസീർ സുഹൃത് സമിതി വനിതാ വിഭാഗം കോ കൺവീനർ പ്രമീള ചടങ്ങ് നിയന്ത്രിച്ചു. പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ് ഷഹീർ അഞ്ചൽ, ജനറൽ സെക്രട്ടറി കൃഷ്ണരാജ് അഞ്ചാലുംമൂട്,ആർട്സ് കൺവീനർ സാൻ സെറ്റ് സ്റ്റുണർ, ജോയിൻ സെക്രട്ടറി തൗഫീഖ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
STORY HIGHLIGHTS:Premnazir Suhrit Samiti Women’s Section formation and organized Women’s Day celebrations.
Follow Us