News

സുരക്ഷാ സേനകൾ സർവ്വ സജ്ജം

സുരക്ഷാ സേനകൾ സർവ്വ സജ്ജം

മസ്കത്ത് | വടക്കൻ ഗവർണറേറ്റുകളിലെ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പുവരുത്താൻ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം രംഗത്ത്.

സ്വന്തം ജീവന്റെയും സ്വത്തിന്റെയും രക്ഷക്കായി ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് അധി കൃതർ അഭ്യാഥിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലയിൽ കഴിയുന്ന പൗരന്മാരും താമസക്കാരും എന്തൊക്കെ മുൻകരു തലുകൾ എടുക്കണമെന്ന് സിവിൽ ഡിഫൻസ് വെബ്സൈറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബോട്ടുകൾ, വെള്ളത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മറ്റ് നിരവധി ഉപകരണങ്ങൾ എന്നിവ സംവിധാനിച്ചിട്ടുണ്ട്. മഴ വെള്ളത്തിലും ഒഴുക്കിലും പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം ഒരുക്കങ്ങൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

കാണാതായവരെ കണ്ടെത്തുന്നതിനായി മുന്നറിയിപ്പും രക്ഷാ ദൗത്യവും നിർവഹിക്കാൻ പറ്റുന്ന ഇപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS:Civil Defense and Ambulance Department is on the scene to ensure security in the wake of heavy rains.

Related Articles

Back to top button