Event

ബി.എച്.റ്റി ക്രിക്കറ്റ് ടീം ഒരുക്കുന്ന പ്രഥമ ബി.എച്.റ്റി പ്രീമിയർ ലീഗ് ഇന്ന് മുതൽ


അൽഖുദ്:ബി.എച്.റ്റി ക്രിക്കറ്റ് ടീം ഒരുക്കുന്ന പ്രഥമ ബി.എച്.റ്റി പ്രീമിയർ ലീഗ് ഇന്ന് ഉച്ചക്ക് 2മണിമുതൽ അൽഖുദ് മസൂൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കം കുറിക്കും.


ഒമാനിലെ പ്രമുഖ ടീമായ team BHT അവതരിപ്പിക്കുന്ന BHT പ്രീമിയർലീഗ്  ഇപ്പോൾ തന്നെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ആവേശമായി കഴിഞ്ഞു.

ആറ് ടീമുകളെ ഉൾപെടുത്തികൊണ്ട് ലീഗ് അടിസ്ഥാനത്തിൽ   നടത്താനുദേശിച്ച  ടൂട്ണമെന്റിനെ ടീമുകളുടെ പങ്കാളിത്തംകൊണ്ട്   പത്ത് ടീമുകളാക്കി വിപുലീകരിക്കുകയും പിന്നെയും വന്നുകൊണ്ടിരുന്ന  ടീമുകളെ കമ്മറ്റി സ്നേഹപൂർവം നിരസിക്കുകയുമായിരുന്നു.


രണ്ട് വീതം ഐക്കൺ പ്ലയേഴ്‌സിനെയുമായി വന്ന് ബാക്കി പ്ലയെഴ്സിന് വേണ്ടിയുള്ള ലേലം വിളി വ്യത്യസ്ത അനുഭവമായിമാറി. വീറും വാശിയും നിറഞ്ഞ ലേലം വിളിയിൽ ടീമിന്റെ മൊത്തം പോയിന്റിന്റെ പകുതിയിൽ കൂടുതലിറക്കി ടീം ടൈറ്റാൻസ് എമിലിയെന്ന മികച്ച കളിക്കാരനെ സ്വന്തമാക്കിയപ്പോൾ അളന്നുമുറിച്ചും  കണക്കുകൂട്ടിയും  തങ്ങൾക്ക് വേണ്ട പ്ലയേഴ്‌സിനെയെല്ലാം ഓരോരോ ടീമുകളും സ്വന്തമാക്കി.

ടൂർണമെന്റിന്റെ ഭാഗമായി നടന്നുവരുന്ന  ഓൺലൈൻ ക്വിസ് മത്സരങ്ങൾ എല്ലാവരും കുടുംബസംമേതം നെഞ്ചിലേറ്റി. ചോദ്യം വരുന്ന സമയമായ രാത്രി ഒമ്പത് മണിക്കായി എല്ലാവരെയും കാത്തിരിപ്പിക്കുന്ന തലത്തിലേക്ക്പ്രോഗ്രാം വിജയിപ്പിക്കാനായി.

അടിക്കുറിപ്പുമത്സരവും സംഗീത മത്സരത്തിന്റെയും വിജയവും ടീം BHTയുടെ സങ്കാടനമികവിന്റെ ഉദാഹരണമാണെന്ന് മറ്റ് ടീം മാനേജ്‌മെന്റ് അഭിപ്രായപെട്ടു.
മലയാളികളെ മാത്രം ഉൾപെടുത്തി നടത്തുന്ന ക്രിക്കറ്റ് മാമാങ്കം എന്നൊരു പ്രത്യേകതയും BHT പ്രീമിയർ ലീഗിനുണ്ട്.

പ്രഥമ BHT പ്രീമിയർ ലീഗിന്റെ ജേതാക്കൾ എന്ന സ്വപ്ന സഷാൽക്കരണത്തിനായി എല്ലാടീമുകളും കഠിന പ്രയത്നത്തിലും പ്ലാനിങ്ങിലുമാണ് അതിനുമാത്രമായുള്ള പ്രാക്ടീസ് മാച്ചുകളും മറ്റും എന്നും രാത്രികളിൽ നടന്നുവരുന്നു. ഇന്നലെ (വ്യാഴഴ്ച്ച) രാത്രി ഗാലയിൽ വെച്ച് നടത്തിയ  ജേഴ്സി ലോഞ്ചിങ്ങും  ട്രോഫി ലോഞ്ചിങ്ങും ജനപങ്കാളിത്തം കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും വേറിട്ടൊരു അനുഭവമായെന്നു എല്ലാ ടീമുകളുടെയും ക്യാപ്റ്റൻമാർ പ്രത്യേകം എടുത്തുപറയുകയുണ്ടായി.

കൂടാതെ ടൂർണമെന്റിളുടനീളവും ടീം  BHT മറ്റ് ടീമുകൾക്കും പ്ലയേഴ്‌സിനുമായി ഒരുക്കിവെച്ചിട്ടുള്ള അൽബുദ്ധങ്ങൾക്കായി ഞങൾ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും താരങ്ങൾ കൂട്ടിച്ചേർത്തു.

പ്ലയേഴ്‌സിന്റെയും മാനേജ്‌മെന്റിന്റെയും മനം കവർന്നെടുത് ഇത്രയും വ്യത്യസ്തതയോടെ  ഇതുപോലൊരു ടൂർണമെന്റ് ഒമാനിലെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഒരിക്കിലും മായാതെ മങ്ങാതെ എന്നുമുണ്ടാവണമെന്നും അതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചെന്നും BHT ടീം മാനേജർ ജുനൈദ് അറിയിച്ചു.

ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ & ടീം ഒണേർസ്
അറബ് സ്റ്റാർ (റിജാസ്), UPC (നവാസ്), ഒമാൻപമ്പ് (ഹരീഷ്), ബർക്ക റൈഡേഴ്‌സ് (രാഗേഷ്), ടീം 8( വിഷ്ണു & അഷ്‌റഫ്‌), ഡീസർട്ട് Xl (ശ്രീജിത്ത്‌),റൂവി സ്മാഷേഴ്സ്(ജയീസ്), ടൈറ്റാൻസ് (ജോൺ) ഹല കോസ്മോസ് (ഇസ്മയിൽ) & കാറ്റർപില്ലർ (മീരജ് & സലീഷ്)

STORY HIGHLIGHTS:Today is the first BHT Premier League organized by BHT Cricket Team

Related Articles

Back to top button