News

ഭിക്ഷാടനം150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി:മന്ത്രി

മസ്കത്ത് | ഒരു വർഷത്തിനിടെ രാജ്യത്ത് 150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ പറഞ്ഞു.

ഇവയിൽ 17 കേസുകൾ റോയൽ ഒമാൻ പോലീസിന് കൈമാറി. 126 പേരെ പുനരധിവസിപ്പിച്ചു. 2,202 പരിശോധനാ ക്യാമ്പ യിൻ 2023ൽ നടന്നതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ഭിക്ഷാട നത്തിനെതിരെ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ ക്യാമ്പയിൻ സം ഘടിപ്പിച്ചുവരികയാണ്. രാജ്യവ്യാപകമായ ക്യാമ്പയി നിൽ വ്യക്തിപരമായും സംഘടിതമായും നടത്തുന്ന യാചനകൾ കണ്ടെത്താൻ വ്യാപക പരിശോധനയും മറ്റും നടത്തും.

അറസ്റ്റിലാകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഭിക്ഷാടനത്തിന് കുട്ടികളെ ഉപയോഗിക്കുന്നതും നിർബന്ധിക്കുന്നതും കുറ്റകരമാണ്.

പൊതുസ്ഥലത്തും സ്വകാര്യ കേന്ദ്ര ങ്ങളിലും യാചന നടത്തുന്നവർക്കെതിരെ ശക്തമായ നടപടി കളുണ്ടാകും.

അറസ്റ്റിലാകുന്നവർക്കെതിരെ ഒന്ന് മുതൽ രണ്ട് മാസം വരെ തടവ് ശിക്ഷ ലഭിക്കും. 50 റിയാലിന് മുകളിലും 100 റിയാലിന് താഴെയുമായുള്ള തുക പിഴ ഈടാക്കും. വിദേശികളാണെങ്കിൽ ശിക്ഷാ നടപടികൾ പൂർത്തിയാക്കിയാൽ നാടുകടത്തും.

യാചകവൃത്തി തുടരുന്നതായി കണ്ടെത്തിയാൽ ആറ് മാസത്തിൽ കുറയാതെയും രണ്ട് വർഷത്തിൽ കൂടാതെയുമുള്ള കാലാവധി തടവ് ശിക്ഷ ലഭിക്കും.

കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയാൽ മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. യാചകരെ കുറിച്ച് വിവരം ലഭിക്കുന്നവർ 1555, 9999 ഹോട്ട്ലൈൻ നമ്പറുകളിൽ അറിയിക്കണമെന്നും യാചന തടയുന്നതിന് പൊതുസമൂഹത്തിന്റെ കൂടി സഹകരണം ആവ ശ്യമാണെന്നും സാമൂഹിക വികസന മന്ത്രാലയം വ്യ ക്തമാക്കി.

STORY HIGHLIGHTS:Over 150 beggars were arrested for begging: Minister

Related Articles

Back to top button