വൈദ്യുതി സേവന മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം
മസ്കത്ത് | വൈദ്യുതി സേവന മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് പബ്ലിക് സർവീസസ് റഗുലേഷൻ അതോറിറ്റി ചെയർമാൻ മൻസൂർ ബിൻ താലിബ് അൽ ഹിനായി.
കൃത്യമായി സേവനങ്ങൾ ലഭിക്കുന്നില്ലെങ്കിൽ നേരിട്ട് പരാതി നൽകാൻ സാധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2023ൽ വൈദ്യുതി, ജല വിതരണ, ഊർജ മേഖല കളിലെ വികസനങ്ങളും ഈ വർഷം നടപ്പിലാക്കാനിരിക്കുന്ന നവീകരണങ്ങളും മൻസൂർ അൽ ഹിനായി വിശദീകരിച്ചു.
പരാതികൾ ലഭിച്ചാൽ ഉപഭോക്താക്കളുടെ വൈദ്യുതി ഇൻവോയ്‌സ് കുടിശ്ശിക കുറ ച്ചുകൊണ്ടാകും നഷ്ടപരിഹാരം നൽകുക. സേവനങ്ങളുടെഗുണനിലവാരം മെച്ചപ്പെടുത്തു ന്നതിനും വരിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും. ബന്ധപ്പെട്ട മേഖലകൾക്ക് വ്യക്തമായ നയങ്ങൾ രൂപീകരിക്കുന്നതിന് രാജകീയ ഉത്തരവ് പുറപ്പെടുവിച്ച തായും മൻസൂർ അൽഹിനായി പറഞ്ഞു.
സാമൂഹിക പരിരക്ഷ നൽകാനുള്ള രാജകീയ നിർദേശങ്ങളു ടെ അടിസ്ഥാനത്തിൽ റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ കണക്ഷൻ നിരക്കുകളിൽ 70 ശതമാനത്തിൽ അധികം കുറവ് വരുത്തിയിട്ടുണ്ട്. പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊർജത്തിലൂടെ ചില സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ ഊർജ ഉപയോഗം 30 ശതമാനം കുറയ്ക്കാൻ ലക്ഷ്യമിടുന്നുണ്ട്.
രാജ്യത്ത് കൂടുതൽ സോളാർ എനർജി സ്റ്റേഷനു കൾ സ്ഥാപിക്കും. ഇബ്രിയിൽ വരുന്ന മൂന്ന് സോളാർ എനർജി സ്റ്റേഷനുകൾ ഇതിന്റെ ഭാ ഗമാണ്.
2023ൽ ലഭിച്ച പരാതികളിൽ 91 ശതമാനവും പരിഹരിച്ചു. ജല വിതരണ മേഖലയിൽ 332,000 സ്‌മാർട്ട് മീറ്ററുകൾക്ക് പുറമെ 676,000 വൈദ്യുതി മീറ്ററുകളും സ്ഥാപിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ മേഖ ലയിൽ 300 ശതമാനം സ്വദേ ശിവത്കരണം പൂർത്തിയാക്കി. 1,055 സ്വദേശികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. പ്രകൃതി വാതക വിതരണ മേഖലയിൽ 94 ശതമാനമായി സ്വദേശിവത്കരണ തോത് വർധിച്ചതായും മൻസൂർ ബിൻ താലിബ് അൽ ഹിനായി വ്യക്തമാക്കി.
STORY HIGHLIGHTS:Public Services Regulation Authority Chairman Mansour bin Talib Al Hinai said that if electricity service standards are violated, compensation will be provided to consumers.