News

ലേബർ ക്യാമ്പിന് തീവെച്ച തൊഴിലാളി അറസ്റ്റിൽ

മസ്കത്ത് | തെക്കൻ ശർഖിയ
ഗവർണറേറ്റിൽ ലേബർ ക്യാമ്പിൽ തൊഴിലാളികളുടെ താമസസ്ഥലത്തിന് തീവെച്ച പ്രവാസി തൊഴിലാളിയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

അൽ കാമിൽ അൽ വാഫി വിലായത്തിലായി രുന്നു സംഭവം. ലേബർ ക്യാമ്പിന് ഇയാൾ തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ശർഖിയ പോലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഏഷ്യക്കാരനാണെ ന്നും പ്രതിക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായും പോലീസ് പ്രസ്താവന യിൽ അറിയിച്ചു.

STORY HIGHLIGHTS:Laborer arrested for setting fire to labor camp

Related Articles

Back to top button