Travel

യങ്കൽ വിലായത്തിൽ പുതിയ റോഡ്

യങ്കൽ വിലായത്തിൽ 7 കിലോമീറ്റർ പുതിയ റോഡ് നിർമാണം പൂർത്തിയാക്കി

ഒമാൻ| ദാഹിറ നഗരസഭ
യുടെ നേതൃത്വത്തിൽ യങ്കൽ വിലായത്തിൽ പുതിയ റോഡ് നിർമാണം പൂർത്തിയാക്കി.

ഏഴ് കിലോമീറ്റർ റോഡാണ് യാത്രക്കായി തുറന്നു നൽകിയത്. 480,000 റിയാൽ ചെലവഴിച്ച പദ്ധതിയിൽ നേരത്തെയുള്ള പാത ഇരട്ടിപ്പിക്കലും ഉൾപ്പെടുന്നു.

ഗ്രാമീണ മേഖലയുമായി ബന്ധിപ്പിക്കുന്ന പാത ജനവാസ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇവിടുത്ത ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമ മാക്കുന്നതിനും പദ്ധതി ഗുണം ചെയ്യുമെന്ന് ദാഹിറ നഗരസഭ പ്രൊജക്ട് വിഭാഗം ഡയറക്ടർഎൻജി. സാലിം ബിൻ മുഹമ്മ ദ് അൽ സർഖി പറഞ്ഞു.

വിദ്യാർഥികളും താമസക്കാരുമായ ഇവിടുത്തുകാർക്ക് ഇബ്രിയിലേക്ക് പെട്ടന്ന് എത്തിച്ചേരുന്നതിനും പുതിയ പാത ഗുണം ചെ യ്യുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

STORY HIGHLIGHTS:Construction of 7 km of new road has been completed in Yankal Vilayam

Related Articles

Back to top button