പുതിയ പാർക്ക് വരുന്നു…
മസ്കത്ത് | സീബ് വിലായത്തിലെ മബേല സൗത്തിൽ മസ്കത്ത് നഗരസഭ ഒരുക്കുന്ന പാർക്കിന്റെ നിർമാണം 50 ശതമാനംപൂർത്തിയായി. 152,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്രദേശത്തെ ഏറ്റവും വലിയ പച്ചവിരിച്ച പ്രദേശമാണ് ഇവിടെഒരുങ്ങുന്നത്. ഈ വർഷംതന്നെ പാർക്ക് നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജനങ്ങൾക്ക് ഏറ്റവുംസൗകര്യപ്രദമായസംവിധാന
ങ്ങളാണ് പാർക്കിൽ ഉണ്ടാവുകയെന്നും മസ്കത്ത് നഗരസഭ ടെക്നിക്കൽ അഫേഴ്‌സ് അസി. ഡയറക്ടർ ജനറൽ മൂസസാലിം അൽ സഖ്രി പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിന് ഉൾപ്പെടെ പാർക്കിൽ സംവിധാന ങ്ങളുണ്ടാകും. നടപ്പാത, സൈക്കിൾ പാത, നടപ്പാലം, കുട്ടികളുടെ കളി സ്ഥലം, വ്യായാമ സം വിധാനങ്ങൾ, വിശ്രമ കേന്ദ്രം, ശുചിമുറികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാർക്ക്. പാർ ക്കിനോട് ചേർന്ന് കഫേകൾ, തെരുവ് കച്ചവട സ്റ്റാളുകൾ, സ്പോർട്സ് ഫീൽഡ് തുടങ്ങി യവയും സംവിധാനിക്കും.
സർക്കാർ-സ്വകാര്യ മേഖലയുടെ സംയുക്ത സഹകരണത്തോടെ പൊതു ജനങ്ങൾക്ക് ആവശ്യ മായ കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണ് മസ്‌ത്ത് നഗരസഭ ലക്ഷ്യം വെക്കുന്നതെന്നും മൂസ സാലിം അൽ സഖ്രി പറഞ്ഞു.
STORY HIGHLIGHTS:The construction of the park being prepared by the Muscat Municipality at Mabela South in Seeb Province is 50 percent complete.